അറിയാം പ്രോട്ടീൻസമ്പുഷ്ട ഭക്ഷണങ്ങൾ...

മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡ് രുചികരം മാത്രമല്ല നാരുകളും പ്രോട്ടീനും ചേർക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് പ്രഭാതഭക്ഷണത്തിന് നല്ല രുചിയും ആരോഗ്യവും നൽകുന്നു.
ഓട്‌സ് ആരോഗ്യകരവും പ്രോട്ടീനാൽ സമ്പന്നവുമാണ്. കൂടാതെ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും സഹായകമാണ്.
അണ്ടിപ്പരിപ്പും വിത്തുകളും പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ്. സലാഡുകൾ, കറികൾ എന്നിവയുൾപ്പെടെ വിവിധ വിഭവങ്ങളിൽ അവ ഉപയോഗിക്കാം.
പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ വിഭവമാണ് മുട്ട.പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട.
നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, വാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി എന്നിവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. എള്ള്, ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയും സസ്യാഹാര ഭക്ഷണത്തിന് നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്.