വെള്ളം കുടിച്ചും ആരോഗ്യം സംരക്ഷിക്കാം


ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പലവിധ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ സഹായിക്കും. വൃക്കയിലെ കല്ലുകൾ തടയുന്നതും ശരീരഭാരം കുറയ്ക്കാനും വെള്ളം സഹായിക്കുമെന്നതിനുള്ള കൂടുതൽ തെളിവുകൾ അടുത്തിടെ ഗവേഷകർ കണ്ടെത്തി.
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഒരു ദിവസം ആറ് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ കാണിക്കുന്നതായും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.
tRootC1469263">ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് ശരീര ഭാരം കൂടാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ പറഞ്ഞു. സ്ഥിരമായി തലവേദന അനുഭവപ്പെടുന്നവർക്ക് മൂന്നു മാസം തുടർച്ചായി കൂടുതൽ വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ സുഖം പ്രാപിച്ചതായി കണ്ടെത്തി. എട്ട് ആഴ്ച ദിവസവും നാല് ഗ്ലാസ് വെള്ളം കൂടി കുടിച്ചതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ പ്രമേഹ രോഗികളെ സഹായിച്ചതായും ഗവേഷകർ കണ്ടെത്തി. മൂത്രനാളിയിൽ അണുബാധയുള്ള സ്ത്രീകൾ ഒരു ദിവസം അധികമായി ആറ് ഗ്ലാസ് വെള്ളം കുടിച്ചതിലൂടെ പതിയെ അണുബാധകൾ കുറഞ്ഞതായി കണ്ടെത്തി.

കുറഞ്ഞ രക്തസമ്മർദമുള്ള ചെറുപ്പക്കാർക്കും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുന്നുവെന്ന് ഗവേഷകർ പറഞ്ഞു. അതേസമയം, വെള്ളം കുടിക്കുന്നതിന്റെ അളവ് എല്ലാവർക്കും ഒരുപോലെ അല്ലെന്നും ഗവേഷകർ പറഞ്ഞു. വൃക്കയിലെ കല്ലുകളോ മൂത്രാശ അണുബാധയോ ഉള്ള ഒരാൾക്ക് ധാരാളം വെള്ളം കുടിക്കാം. എന്നാൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന ശീലമുള്ളവർ കുറച്ച് വെള്ളം കുടിക്കുന്നതായിരിക്കും ഉചിതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.