എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

bone health
bone health

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. എള്ള്

എള്ളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യം ലഭിക്കാന്‍ സഹായിക്കും. 

2. ചിയാ സീഡ്  

ചിയാ വിത്തില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

3. പാലുല്‍പ്പന്നങ്ങള്‍ 

പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.  ‌ അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

4. ബദാം, ബദാം പാല്‍ 

കാത്സ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. അതിനാല്‍ ബദാം, ബദാം പാല്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

5. ഓറഞ്ച്, ഓറഞ്ച് ജ്യൂസ് 

ഓറഞ്ചില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ഓറഞ്ചോ, ഓറഞ്ച് ജ്യൂസോ കുടിക്കുന്നത് എല്ലുകള്‍ക്ക് നല്ലതാണ്.

Tags