ഗാർണിഷ് മെറ്റീരിയൽ അല്ല സവാള;ഹൃദ്രോഗങ്ങളിൽ നിന്ന് വരെ രക്ഷ
സവാളയില്‍ കൂളിങ് പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിരിക്കുന്നു. വേനല്‍ കടുക്കുന്ന സമയത്ത് ഗാര്‍ണിഷ് എന്നതിലുപരി വേനല്‍ അതിജീവനത്തിനുള്ള ഒരു മാര്‍ഗം കൂടിയാണ് സവാള. ശരീരത്തിലെ താപനില ക്രമീകരിക്കാന്‍ സവാളയ്ക്ക് കഴിയുമെന്നും ചൂടില്‍ നിന്ന് സംരക്ഷിക്കുമെന്നുമാണ് കരുതുന്നത്. അകുകൊണ്ടാണ് റൊട്ടിയുടെ കൂടെ പലപ്പോഴും സവാള പച്ചയ്ക്ക് ഉത്തരേന്ത്യക്കാര്‍ ഭക്ഷണമാക്കുന്നത്. സവാളയില്‍ വെള്ളവും അടങ്ങിയിട്ടുണ്ട്. സവാള കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഫ്‌ലൂയിഡ് പ്രത്യേക ശ്രമം ഇല്ലാതെ തന്നെ നല്‍കും.
tRootC1469263">ഇനി ദഹനത്തിന് എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം. പച്ച സവാളയില്‍ പ്രിബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗട്ടിലെ നല്ല ബാക്ടിരീയകളെ അവ സഹായിക്കും. അതിനാല്‍ അല്പം ഭക്ഷണം കൂടുതല്‍ കഴിച്ചുപോയാല്‍ അതിനൊപ്പം അല്പം പച്ച സവാള കൂടി കഴിക്കുന്നത് ദഹനം സുഗമമായി നടക്കാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സവാള കഴിക്കുന്നത് നല്ലതാണ്. ഇന്‍സുലിന്‍ നിങ്ങളുടെ ശരീരം ഉപയോഗിക്കുന്നത് മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്ന ഘടകങ്ങള്‍ സവാളയിലുണ്ട്. പറാത്ത, ചോറ്, ബിരിയാണി തുടങ്ങി കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പം അല്‍പം പച്ച സവാള കഴിക്കുന്നത് അതിനാല്‍ എന്തുകൊണ്ടും നല്ലതാണ്. രക്തത്തിലെ പഞ്ചസാര അധികരിക്കാതിരിക്കാന്‍ ഇത് സഹായിക്കും. അതുപോലെ രക്തം നേര്‍പ്പിക്കാന്‍ കെല്‍പുള്ള ധാരാളം ആന്റിഓക്‌സിഡന്റ് സവാളയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. സ്വാഭാവികമായും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനാകും.
ആരോഗ്യകാരണങ്ങള്‍ക്കുപരി ഇന്ത്യക്കാര്‍ എല്ലാ വിഭവങ്ങളിലും സവാള ചേര്‍ക്കുന്നതിന്റെ പ്രധാന കാരണം രുചി തന്നെയാണ് എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. സവാള ഇന്ത്യക്കാര്‍ക്ക് ഒരു ശീലമാണ്, രുചിയാണ് അതിലുപരി ഒരു ട്രഡീഷനാണ്. അതിന്റെയെല്ലാം മൂലകാരണം ആരോഗ്യഗുണങ്ങളാണെന്ന് മാത്രം.
.jpg)


