ഇങ്ങനെ ആണ് നിങ്ങളുടെ ഭക്ഷണ രീതി എങ്കിൽ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കൂടുതലെന്ന് പഠനം

മോശം ഭക്ഷണക്രമം പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം. വെസ്റ്റേണ്‍ ഡയറ്റ് പിന്തുടരുന്നവരിലാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കണ്ടെത്തിയത്. സ്‌പെയിനിലെ മാഡ്രിഡില്‍ നിന്നുള്ള ഗവേഷകരാണ് പ്രസ്തുത പഠനത്തിനു പിന്നില്‍. ബിജെയു ഇന്റര്‍നാഷണല്‍ എന്ന ഓണ്‍ലൈന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
വെസ്റ്റേണ്‍, പ്രൂഡന്റ്, മെഡിറ്ററേറിയന്‍ എന്നീ മൂന്ന് ഡയറ്റുകള്‍ പിന്തുടര്‍ന്ന 15,296 പുരുഷന്മാരിലാണ് പഠനം നടത്തിയത്. 17 വര്‍ഷമായി നടത്തിവന്ന ഫോളോപ്പിനുശേഷം ഇവരില്‍ 609 പേര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉള്ളതായി കണ്ടെത്തി. ഇതില്‍ വെസ്റ്റേണ്‍ ഭക്ഷണക്രമം പിന്തുടര്‍ന്നവരിലാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കൂടുതലായുള്ളതെന്ന് കണ്ടെത്തിയത്. നല്ല കൊഴുപ്പടങ്ങിയ പാലുത്പന്നങ്ങള്‍, സംസ്‌കരിച്ച മാംസം, ശുദ്ധീകരിച്ച ധാന്യങ്ങള്‍, മധുരപലഹാരങ്ങള്‍, കലോറി അധികമുള്ള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതാണ് വെസ്റ്റേണ്‍ ഭക്ഷണക്രമം.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ് തീവ്രമായ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് തങ്ങളുടെ പഠനം സൂചിപ്പിക്കുന്നതെന്നാണ് മുഖ്യഗവേഷകയായ അഡേല കാസ്‌റ്റെല്ലോ പാസ്റ്റര്‍ പറയുന്നത്.
വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. ഉറക്കക്കുറവ് വിശപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ദിവസവും രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.
2. പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും.
3. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുകയാണ് അടുത്തതായി ചെയ്യേണ്ട കാര്യം.
4. കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
5. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും.
6. വെള്ളം ധാരാളം കുടിക്കുക.
7. ദിവസവും വ്യായാമം ചെയ്യുക. കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.
8. സ്ട്രെസ് നിയന്ത്രിക്കുന്നതും അമിത വിശപ്പ് തടയാന്‍ സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.