പ്രോസ്റ്റേറ്റ് കാൻസർ ; ഈ ലക്ഷണങ്ങൾ അറിയാം..

google news
cancer

പുരുഷന്മാരിൽ ഉണ്ടാകുന്ന അർബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രോസ്റ്റേറ്റ് കാൻസർ പുരുഷ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ട്യൂമർ രൂപപ്പെടുന്നത്.  പ്രോസ്റ്റേറ്റ് കാൻസർ ആരംഭിക്കുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലാണ്.

പ്രായത്തിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു. പ്രോസ്റ്റേറ്റിന്റെ ടിഷ്യൂകളിൽ കാൻസർ കോശങ്ങൾ രൂപപ്പെടുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രായമായ പുരുഷന്മാരിലാണ് ഇത് കൂടുതലും കാണപ്പെടുന്നതെന്ന് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻസിഐ) വ്യക്തമാക്കുന്നു. 

ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത വർധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കൂട്ടുന്നു. 

ലക്ഷണങ്ങൾ...

മൂത്രമൊഴിക്കാൻ പ്രയാസം∙
മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും∙
മൂത്രത്തിൽ രക്തത്തിന്റെ അംശം∙
ശീഘ്രസ്ഖലനം
വൃക്കകളുടെ പ്രവർത്തനത്തകരാർ.

അൻപതു വയസ്സു കഴിഞ്ഞ പുരുഷന്മാർ നിർബന്ധമായും കാൻസർ സ്ക്രീനിങ്ങ് ടെസ്റ്റുകൾ നടത്തണം എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Tags