ബ്രെഡ് കട്ടിയായി പോകുന്നതാണോ പ്രശ്നം ?

tea and bred

രാവിലെ സമയമില്ലാത്ത നേരങ്ങളിൽ പലരുടെയും ബ്രേക്ക്ഫാസ്റ്റ് ബ്രെഡ് ആയിരിക്കും. വാങ്ങി സൂക്ഷിച്ചാൽ കൂടി വന്നാൽ രണ്ടോ മൂന്നോ ദിവസം, അതിനുള്ളിൽ തീർന്നില്ലെങ്കിൽ സംഭവം ചീത്ത ആകും. ഇത് ഒഴിവാക്കാനായി ചില വഴികൾ പറഞ്ഞു തരട്ടെ ?

ബ്രെഡും വായുവും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ആണ് എല്ലാത്തിനും കാരണം. വായുവുമായി ഇടപെട്ടാൽ ബ്രെഡിൻ്റെ വളരെ സോഫ്റ്റായിട്ടുള്ള ഘടന മാറി ഉണങ്ങാൻ തുടങ്ങും. പ്ലാസ്റ്റിക് കവറിൽ നിന്ന് മാറ്റി ബ്രെഡ് എയർടൈറ്റ് കണ്ടെയ്നറിലോ വലിയ സിപ്പ്-ലോക്ക് ബാഗിലോ വയ്ക്കുന്നത് ആണ് നല്ലത്. ഇതുവഴി ഈർപ്പം ഉള്ളിൽ സൂക്ഷിക്കുകയും കട്ടിയാകുന്നത് തടയുകയും ചെയ്യും.

tRootC1469263">

ഫ്രഷ് ആയിട്ടിരിക്കും എന്ന് കരുതി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. ഇത് ബ്രെഡ് വളരെ വേഗം പഴകിപ്പോകാൻ കാരണമാകും. മാത്രമല്ല, തണുത്ത വായു ബ്രെഡ് ഉണക്കാനും കാരണമാകുന്നു. മുറിയിലെ താപനിലയിൽ, തണുത്തതും വരണ്ടതുമായ സ്ഥലത്ത് ബ്രെഡ് സൂക്ഷിക്കാൻ ശ്രമിക്കുക.


ഇനി നിങ്ങളുടെ കൈയിൽ വായു കടക്കാത്ത പാത്രമില്ലെങ്കിൽ, ബ്രെഡ് വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ പൊതിയുകയോ പേപ്പർ ബാഗിൽ വയ്ക്കുകയോ ചെയ്യണം. ഇനി സൂക്ഷിക്കുമ്പോൾ ബ്രെഡ് ബോക്സിലോ പാത്രത്തിലോ ഒരു ചെറിയ കഷണം ആപ്പിൾ വയ്ക്കുക. അതിൽ നിന്നുള്ള ഈർപ്പം ബ്രെഡിനെ മൃദുവായി നിലനിർത്തുന്നു. പക്ഷെ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം അത് നീക്കം ചെയ്യാൻ മറക്കരുത്.

ഇനി ബ്രെഡ് ഉണങ്ങി പോയി എന്ന് വിചാരിക്കുക, അത് കളയേണ്ട. പകരം 10–15 സെക്കൻഡ് നേരം മൈക്രോവേവിൽ വച്ച് ചൂടാക്കുക. ആവി കൊള്ളിക്കുമ്പോൾ അത് വീണ്ടും മൃദുവാക്കുകയും കുറേക്കൂടി രുചി ആവുകയും ചെയ്യും. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന ബ്രെഡ് പൊതിഞ്ഞ് സൂക്ഷിക്കാൻ മറക്കരുത്.
 

Tags