ഭക്ഷണക്രമത്തിലൂടെയും ആത്മഹത്യാചിന്തകൾ ഒഴിവാക്കാം

Suicidal thoughts can also be avoided through diet
Suicidal thoughts can also be avoided through diet
ജീവിതത്തിലെ ചില സന്ദർഭങ്ങളിലെങ്കിലും ചിലർക്ക് സ്വയം ജീവനെടുക്കാൻ തോന്നാറുണ്ട് .ജോലി സമ്മർദമോ ജീവിതത്തിലെ പ്രശ്നങ്ങളോ തുടങ്ങി നിരവധി കാരണങ്ങൾ ആത്മഹത്യയിലേക്ക് നയിക്കാറുണ്ട് .സാധാരണഗതിയിൽ അമിതമായ ആത്മഹത്യാചിന്തകൾ ഉള്ളവർ കഠിനമായ മനോവിഷമം അനുഭവിക്കുന്നവരായിരിക്കും. കടുത്ത നിരാശയും നിസ്സഹായാവസ്ഥയുമാണ് അവരെ ഇത്തരം മാനസിക പ്രശനങ്ങളിൽ കൊണ്ടെത്തിക്കുന്നത്.
tRootC1469263">
നിരന്തരമായ മാനസിക സമ്മർദം, വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവയെല്ലാം ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കാം. ആത്മഹത്യാ ചിന്തയെ ചെറുക്കൻ ചില ഭക്ഷ്യക്രമങ്ങൾ ശ്രമിച്ച് നോക്കാവുന്നതാണ്. വിഷാദരോഗം നേരിടുന്നവർക്കും ഇത് സഹായകമാണ്. ഓമേഗ-3 സമൃദ്ധമായ മത്സ്യങ്ങൾ – സാൽമൺ, മത്തി, ചാള പോലുള്ളവ. പഴങ്ങൾ – ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം. പച്ചക്കറിക്കകൾ – പാലക്, ബ്രൊക്കോളി, കാരറ്റ്. മുഴുധാന്യങ്ങൾ – ഓട്സ്, ബ്രൗൺ റൈസ്. പയറുവർഗങ്ങൾ – ചെറുപയർ, കടല എന്നിവയാണ് ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ. അതേസമയം അമിത കാഫീൻ അടങ്ങിയ കാപ്പി, ചായ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.
പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, അമിത പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, പാക്കറ്റ് ഫുഡ് എന്നിവയും ഒഴിവാക്കാം. എന്നാൽ ഭക്ഷണക്രമം കൊണ്ട് മാത്രം ഒരാളെ വിഷാദത്തിൽ നിന്നും ആത്മഹത്യാചിന്തകളിൽ നിന്നും പൂർണമായും മാറ്റാൻ സാധിക്കില്ല. മതിയായ ഉറക്കം, വ്യായാമം, മാനസിക പിന്തുണ എന്നിവയും പ്രധാന ഘടകങ്ങളാണ്

Tags