ആരോഗ്യത്തോടെയിരിക്കാൻ ഗർഭിണികൾ ഈ ഭക്ഷണങ്ങൾ കഴിക്കൂ

pregnant

പോഷകങ്ങളും പ്രോട്ടീനും അടങ്ങിയ മുട്ട ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് വളരെയധികം ഉപകാരപ്പെടുന്നു. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്

egg

ഗര്‍ഭിണികള്‍ നല്ലപോലെ പച്ചക്കറികളും അതുപോലെ തന്നെ ഇലക്കറികളും കഴിക്കുന്നത് വളരെ നല്ലതാണ്. ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. പച്ചക്കറികളില്‍ അയേണ്‍, ഫൈബര്‍, കാല്‍സ്യം, എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്..

ഗര്‍ഭിണികള്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സത്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു. കൂടാതെ, കണ്ണുകളുടെ ആരോഗ്യത്തനും ഇത് നല്ലതാണ്. അതിനാല്‍, ആഴ്ച്ചയില്‍ ഒരിക്കല്‍ മത്തി, അയല എന്നിവ കഴിക്കുന്നത് നല്ലതാണ്.

masala fish fry
പലവിധത്തിലുള്ള ബെറീസ് ഇന്ന് ലഭ്യമാണ്. അതിനാല്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബെറീസ് കഴിക്കുന്നതും സത്യത്തില്‍ ഗര്‍ഭിണികളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Tags