പൊണ്ണത്തടി കുറയ്ക്കാന്‍ ചോക്ലേറ്റ് !


കേവലം രുചി മാത്രമല്ല ചോക്ലേറ്റിന് നിരവധി ഗുണങ്ങളും ഉണ്ട്. ചോക്ലേറ്റ് ഉപഭോഗം ഹൃദ്രോഗ സാധ്യത മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനം. പഞ്ചസാരയോ മറ്റു പദാര്‍ത്ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് ഏറെ നല്ലതാണ്.
മിതമായ രീതിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും. കൂടാതെ ആന്റി ബയോട്ടിക്കളുടെയും ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയും. കൊക്കോയില്‍ അടങ്ങിയിട്ടുള്ള തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഫലപ്രദമാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് നല്ലതാണ്. ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാനും ഇവ മികച്ച മാര്‍ഗമാണ്. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നതാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ചോക്ലേറ്റ് ഉപയോഗിക്കാന്‍ കാരണം.
ചോക്ലേറ്റ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും മറവിരോഗത്തെ തടയുകയും ചെയ്യും
നല്ല രീതിയില്‍ ദഹനം നടക്കാനും ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കും. മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനുള്ള രുചികരമായ മാര്‍ഗമാണ്.
ഗര്‍ഭധാരണ സമയത്ത് പതിവായി 30 ഗ്രാം ചോക്ലേറ്റ് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശു സംരക്ഷണത്തിനും വികസനത്തിനും പ്രയോജനം ചെയ്യും. ഇതു കൂടാതെ ആര്‍ത്തവ വേദന കുറയ്ക്കാനും ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്.
