പ്രഗ്നന്‍സി കിറ്റ് ഉപയോ​ഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

 pregnancy kit

സ്ത്രീയുടെ ശരീരത്തിലെ ഗര്‍ഭധാരണത്തിന് ലക്ഷണങ്ങള്‍ പലതുമുണ്ട്. തല ചുറ്റുക, ഛര്‍ദി, ചില പ്രത്യേക ഭക്ഷണ വസ്തുക്കളോടുള്ള വെറുപ്പും ഇഷ്ടവും എല്ലാം ഇതില്‍ പെടും. എന്നാല്‍ ഇതൊന്നും തന്നെ ഗര്‍ഭധാരണം ഉറപ്പാക്കാനുള്ള നൂറു ശതമാനം ഫലപ്രദമായ വഴികളാണെന്നു പറയാനാകില്ല. ഇതിനുള്ള വഴി മെഡിക്കല്‍ രീതിയിലെ പരിശോധനയാണ്. മൂത്ര പരിശോധന തന്നെ. ഇന്നത്തെ കാലത്തു നമുക്കു വീട്ടില്‍ തന്നെ ഉപയോഗിയ്ക്കാവുന്ന പ്രഗ്നന്‍സി കിറ്റുകള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇതില്‍ മൂത്രം കൊണ്ടു പരിശോധന നടത്തിയാല്‍ ഗര്‍ഭിണിയോ അല്ലയോ എന്നതും വ്യക്തമാകും.

സാധാരണ ലഭിക്കുന്ന പ്രഗ്നന്‍സി കിറ്റ് കൊണ്ട് പരിശോധന നടത്താന്‍ മൂത്രമാണ് ഉപയോഗിക്കുന്നത്. ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃത്യമായി എന്ന് വരില്ല. അല്ല ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം.

ആര്‍ത്തവം മുടങ്ങി 72 മണിക്കൂറിനകം പരിശോധന നടത്തുന്നത് ഉത്തമം. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക. കിറ്റുകള്‍ക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവില്‍ ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. കുറച്ച് ദിവസം കാത്തിരുന്നാല്‍ ഫെറമോണിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കും. രാവിലെ ഉണര്‍ന്നെണീറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നും വിദഗ്ധര്‍ പറയുന്നു.

Tags