ചെറുകുടലിനെ ബാധിക്കുന്ന കാൻസർ തടയാൻ ഇത് പതിവായി കഴിക്കാം


ധരാളം പോഷക ഗുണങ്ങൾ ഒന്നാണ് പീച്ചിങ്ങ. പല നാട്ടിലും പല പേരുകളാണ് ഈ പച്ചക്കറിക്ക്. പൊട്ടിക്ക ,പീർക്കങ്കായ,താലോലിക്ക എന്നും ഇതിനെ പറയും.ഏതായാലും പേരിൽ അല്ലല്ലോ കാര്യം ..ഗുണത്തിൽ അല്ലെ ? അപ്പോൾ ഈ പച്ചക്കറിയുടെ ഗുണങ്ങൾ അറിയാം ...ഇരുമ്പ് , മഗ്നീഷ്യം , സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പീർക്കങ്കായുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന മെഴുക്കുവരിട്ടിയും , ഉപ്പേരിയുമൊക്കെ കാൻസർ ഉണ്ടാകാതെ കാക്കുന്ന സ്വാദിഷ്ടമായ മരുന്നാണ്. പ്രത്യേകിച്ച് ചെറുകുടലിനെ ബാധിക്കുന്ന കാൻസർ. നാരുകളുള്ള ഈ പച്ചക്കറി മലബന്ധം നീക്കുകയും, നല്ലശോധന സാധ്യമാക്കുകയും ചെയ്യുന്നു.
പീർക്കങ്കായുടെ അകക്കാമ്പ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ തയിരിൽ ചേർത്ത് സലാഡുണ്ടാക്കാം. പീർക്കങ്കായുടെ കാമ്പിലുള്ള കരോട്ടിൻ, കാഴ്ച ശക്തിയ്ക്ക് തെളിച്ചം നൽകുന്നു. ഭക്ഷണത്തിൽ ഈ പച്ചക്കറി ഉൾപ്പെടുത്തുന്നത് കണ്ണട വച്ച കുട്ടികളുടെ തലമുറയുണ്ടാകുന്നത് തടയാം.പീർക്കങ്കായുടെ കാമ്പും, പനങ്കൽക്കണ്ടവും ചെറുനാരങ്ങ നീരും ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഡയറ്റാണ്.
വാർദ്ധക്യത്തിൽ ധാരളം ആളുകൾ മഗ്നേഷ്യം കുറവ് അനുഭവപ്പെട്ട് മനോ നില തെറ്റുന്ന അവസ്ഥ കാണാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പീച്ചിങ്ങ നല്ലതാണ് .പീച്ചിങ്ങ ചെറുതായി അരിഞ്ഞ് ,കുതിർത്ത കടല പരിപ്പും, സാവള ഉള്ളി , പച്ച മുളക് ഇവ മാത്രം ചേർത്ത് മൺ ചട്ടിയിൽ വേവിച്ച് കഴിക്കുന്നത് നല്ലതാണ് .മഞ്ഞൾ പൊടി അൽപ്പം ഇടം .മറ്റ് മസാല ഒന്നും തന്നെ ഇടരുത് .

പീച്ചിങ്ങയിൽ നിന്നും ഇറങ്ങുന്ന വെള്ളത്തിലാണ് കടല പരുപ്പ് വേകണ്ടത് .പീച്ചിങ്ങ അലൂമനിയം , ഇരുമ്പ് എന്നീ പാത്രത്തിൽ പാചകം ചെയ്യരുത് .കാരണം മഗ്നേഷ്യം ധാരളം അടങ്ങിയിരിക്കുന്നതിനാൽ കറുത്ത് പോകും .പണ്ട് കാലത്ത് മൂത്ത പീച്ചിങ്ങ ദേഹം തേച്ച് കുളിക്കാൻ ഉപയോഗിച്ചിരുന്നു. ഇന്നും ഉപയോഗിക്കുന്നവരുണ്ട്.
Tags

മുഡാ ഭൂമി അഴിമതി കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്
കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകാ