പോളിപ്‌സ് രോഗം ഇല്ലാതാക്കാൻ ഇത് ഉപകാരപ്പെടും

google news
polyps disease

ചൊറിയന്‍ ചേന കഴിക്കാന്‍ പോയി തൊടാന്‍ പോലും മടിയാണ് ചിലര്‍ക്ക്. എന്നാല്‍ ചേനയുടെ ഗുണങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കെനി ചേന കഴിക്കാതിരിക്കാന്‍ കഴിയില്ല. ഏറെക്കാലം കേടാകാതെ നിലനില്‍ക്കുന്ന ഒരു ഭക്ഷ്യവിഭവമാണിത്. ഫൈബര്‍ ഉള്‍പ്പെടെ ധാരാളം പോകങ്ങള്‍ നിറഞ്ഞിരിക്കുന്ന ചേന കഴിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താം.

പോളിപ്‌സ് രോഗം ഇല്ലാതാക്കാനും ചേന സഹായിക്കും.

ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. ശരീരത്തിന് പ്രതിരോധശക്തി നല്‍കും.

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ് ചേന. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്ലൂക്കാമെനന്‍ ക്രമീകരിക്കും. ഇന്‍സുലിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹത്തോട് പോരാടും.

നിങ്ങളുടെ ആഹാരത്തില്‍ ചേന ഉള്‍പ്പെടുത്തുകയാണെങ്കില്‍ ദഹന പ്രവര്‍ത്തനവും നല്ല രീതിയില്‍ നടക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഇതിനു സഹായിക്കും.

എന്നും ചെറുപ്പമായി നില്‍ക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനും ചേന സഹായിക്കും. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കി എയ്ജിങ് പ്രശ്‌നം മാറ്റി തരും. ആരോഗ്യമുള്ള ചര്‍മവും യുവത്വമാര്‍ന്ന ചര്‍മവും സ്വന്തമാക്കാം.

മറ്റൊരു ഗുണമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്നത്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കാമെനന്‍ ആണ് ഇതിനു സഹായിക്കുന്നത്.

ഇത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്ത് ദഹനപ്രക്രിയ മെച്ചപ്പെടുത്തും. കൊളസ്‌ട്രോളിന്റെ അലവ് കുറയ്ക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഡയറ്റില്‍ ചേനയും കൂടി ഉള്‍പ്പെടുത്തിക്കോളൂ. ഇത് കഴിച്ചാല്‍ വയര്‍ നിറഞ്ഞ അവസ്ഥയുണ്ടാക്കും. ഇതിലടങ്ങിയിരിക്കുന്ന ഗ്രെലിന്‍ എന്ന ഹോര്‍മോണ്‍ പൂര്‍ണ്ണതൃപ്തി നല്‍കും.

Tags