ചെങ്കണ്ണ് പിടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം?

pink eye

മഴക്കാലത്ത് ബാക്ടീരിയയും വൈറസുകളും എളുപ്പത്തിൽ പടരുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ സാധാരണമാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കണ്ണിനെ ബാധിക്കുന്ന പകർച്ചവ്യാധിയായ ചെങ്കണ്ണ്. കണ്ണ് ചുവക്കുക, ചൊറിച്ചിൽ, കൺപോളകൾ ഒട്ടിപ്പിടിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

ചെങ്കണ്ണ് ഉണ്ടാകതെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകു.
2. കണ്ണുകൾ തൊടുകയോ തിരുമ്മുകയോ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
3. ടവലുകൾ, തൂവാലകൾ, ഐ-മേക്കപ്പ് സാധനങ്ങൾ എന്നിവ പങ്കിടാതെ ശ്രദ്ധിക്കുക.
4. പുറത്തിറങ്ങുമ്പോൾ സൺഗ്ലാസുകളോ ഉപയോ​ഗിക്കുക.
5. ശുദ്ധജലം ഉപയോഗിച്ച് മാത്രം കണ്ണുകൾ കഴുകുക.
6. ഡോക്ടറുടെ നിർദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഒപ്റ്റിമൽ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരിൽ കണ്ട് ഉപദേശം തേടുക.

Tags