ആരോഗ്യം നിലനിർത്തി ശരീരഭാരം കുറയ്ക്കാൻ പൈനാപ്പിൾ !!

google news
pineapple

വേനല്‍ക്കാലത്ത് ഉറപ്പായും ആശ്രയിക്കാവുന്ന ഒരു പഴമാണ് പൈനാപ്പിള്‍. ധാരാളം പോഷകങ്ങള്‍ അടങ്ങിയ പൈനാപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും. പൈനാപ്പിൾ കഴിക്കുന്നത് ഏതെല്ലാം തരത്തിൽ ഫലപ്രദമാണെന്ന് നോക്കാം.

*ശരീരഭാരം കുറയ്ക്കാം – ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിക്കുന്നത് ഇതിന് സഹായിക്കും. ഇത് വയറിലെ കൊഴുപ്പടക്കം കുറയ്ക്കും.

*പ്രതിരോധശേഷി കൂടും – വേനല്‍ക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കുന്ന പഴമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

*ഹൃദയാരോഗ്യം മെച്ചപ്പെടുത്തും – പൈനാപ്പിള്‍ ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ്, അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും.

*എല്ലുകളെ ശക്തിപ്പെടുത്തും – പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും. അതുമാത്രമല്ല പൈനാപ്പിളില്‍ നിന്ന് ലഭിക്കുന്ന കാല്‍ഷ്യം പേശി വേദന അകറ്റുകയും ചെയ്യും.

*ഛര്‍ദ്ദി മാറ്റാം – വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഓക്കാനം, മനം മറിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയവ. പൈനാപ്പിള്‍ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

Tags