പൈനാപ്പിള്‍ ; അറിയാം ഗുണങ്ങള്‍...

ഒന്ന്...
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ് പൈനാപ്പിള്‍. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി വളരെ കുറവുമായുള്ള ഫലമാണ് പൈനാപ്പിള്‍. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൈനാപ്പിള്‍ ധൈര്യമായി കഴിക്കാം.
രണ്ട്...
പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.
മൂന്ന്..
പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രോംലൈന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടത്രേ.
നാല്...
രോഗപ്രതിരോധശക്തി വർധിപ്പിക്കാനും മുറിവ് വേഗം ഉണങ്ങാനും വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അഞ്ച്...
കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
ആറ്...
എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാന്‍ പൈനാപ്പിള്‍ സഹായിക്കും.
ഏഴ്...
പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.