ഗുളിക കഴിക്കാൻ ഒരു ഗ്ലാസ് വെള്ളം മതിയോ? അറിയാം ശരിയായ അളവ്

Is a glass of water enough for taking a pill? Find out the right amount.

"അസുഖം വരുമ്പോൾ ഗുളിക കഴിക്കാത്തവരായി ആരുമില്ല. എന്നാൽ ഗുളികയോടൊപ്പം എത്ര അളവിൽ വെള്ളം കുടിക്കണം എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഗുളിക കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ആ നിർണായക അളവ് എത്രയെന്ന് നോക്കാം."മരുന്നുകളോടൊപ്പം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഗുളികകള്‍ തൊണ്ടയില്‍ കുരുങ്ങാതെ ആമാശയത്തില്‍ സുരക്ഷിതമായെത്താന്‍ വെള്ളം കുടിച്ചേ മതിയാകൂ. മരുന്ന് വേഗത്തില്‍ ലയിക്കാനും ശരീരത്തിലേക്ക് ഫലപ്രദമായി ആഗിരണം ചെയ്യാനും വെള്ളം സഹായിക്കുന്നു.

വെള്ളം കുടിക്കേണ്ടത് ഇങ്ങനെ…

വെള്ളത്തിന്റെ അളവ് നിർണയിക്കുന്നത് ഗുളികയുടെ വലിപ്പവും തരവുമാണ്. ഒരു പൊതുമാര്‍​ഗനിര്‍ദ്ദേശം ശുപാര്‍ശ ചെയ്യുന്നത് ഓരോ ഗുളികയ്‌ക്കൊപ്പവും കുറഞ്ഞത് ഒരു ഗ്ലാസ് വെള്ളം എങ്കിലും (ഏകദേശം 200-250 മില്ലി ലിറ്റര്‍) കുടിക്കാനാണ്. NIHല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്.

60 മില്ലിയില്‍ താഴെ വെളളം കുടിക്കുകയോ ഉമിനീരിന്റെ സഹായത്തില്‍ മാത്രം വെള്ളം കുടിക്കുകയോ ചെയ്യുന്നത് അന്നനാളത്തില്‍ ഗുളിക ഏറെ സമയം തങ്ങിനിർത്തുമെന്നും ഇത് അസ്വസ്ഥത ഉണ്ടാക്കുമെന്നും പഠനം പറയുന്നുണ്ട്. വെള്ളമില്ലാതെ ഗുളികള്‍ കഴിച്ചാൽ അത് പല അപകടങ്ങൾക്കും വഴിവെക്കും. വേദനസംഹാരിയോ ആന്റിബയോട്ടിക്കോ പോലെയുള്ള മരുന്നുകള്‍ അള്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കും.

ചില മരുന്നുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പെട്ടെന്ന് ലയിക്കുന്ന രൂപത്തിലാണ്. വെള്ളം കുടിക്കാതിരുന്നാൽ ഈ പ്രക്രിയ തടസപ്പെടും, അതുവഴി ഫലപ്രാപ്തിയും കുറയും. ചില ഗുളികകള്‍ വെള്ളമില്ലാതെ കഴിച്ചാല്‍ അന്നനാളത്തിലോ വയറിലെ പാളിയിലോ അസ്വസ്ഥത ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിനും അള്‍സറിനും വരെ കാരണമാകും.

തൊണ്ടയിലോ വയറ്റിലോ ഇവ തങ്ങിനില്‍ക്കുമ്പോൾ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മരുന്ന് കഴിക്കുമ്പോള്‍ ജലാംശം കുറയുന്നത് വയറുവേദന, ഓക്കാനം, ദഹനക്കേട് തുടങ്ങിയ ദഹന അസ്വസ്ഥതകളുണ്ടാക്കും. മരുന്നുകളുമായി ബന്ധപ്പെട്ട വിഷാംശം തടയാനും മരുന്ന് ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും വെളളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
 

Tags