ആർത്തവ ദിനങ്ങളില്‍ കഠിനമായ വേദന അലട്ടുന്നുണ്ടോ ?എങ്കിൽ ഇത് കഴിക്കൂ

google news
pain during periods

പലരും നിരാശയോടെ നോക്കിക്കാണുന്ന ദിനങ്ങളാണ് ആർത്തവ ദിനങ്ങൾ , ഈ ദിവസങ്ങളിൽ പലർക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട് . ഈ ദിവസങ്ങളെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണവും ഇത്തരം വേദനകളാണ് .ശാരീരിക ബുദ്ധിമുട്ടുകള്‍ക്കെല്ലാം പുറമേ മാനസികമായും തകര്‍ന്നിരിക്കുന്ന ദിവസങ്ങളായിരിക്കും ഇവ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ശരീരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണ്ട പരിചരണം ഉറപ്പാക്കുകയും വേണം.അത്തരത്തില്‍ ആർത്തവ ദിനങ്ങളില്‍  കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ആഹാരങ്ങൾ നമുക് പരിചയപ്പെടാം ..

ഈ ദിവസങ്ങളില്‍ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. റെഡ് മീറ്റ് ഒഴിവാക്കി ചിക്കന്‍, മീന്‍ എന്നിവ തെരഞ്ഞെടുക്കാം. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

രാവിലെ ഒരു ചായയോ കാപ്പിയോ ഒക്കെ കുടിക്കുന്നത് ഊര്‍ജ്ജം നല്‍കുമെങ്കിലും അമിതമായ കഫീന്‍ ഉപഭോഗം ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. കഫീന്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂട്ടും

തണുത്ത ഭക്ഷണവും തണുത്ത വെള്ളവുമൊക്കെ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കണം. അണ്ഡാശയത്തിലെയും യോനി ഭിത്തികളിലെയും പേശികള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന പിരിമുറുക്കം അസ്വസ്ഥതയുണ്ടാക്കും. 

ഇനി കഴിക്കേണ്ട ഭക്ഷണങ്ങളുടെ കാര്യമെടുത്തത്താൽ ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍‌ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. 

സുലഭമായി ലഭിക്കുന്ന നേന്ത്രപഴമാണ് രണ്ടാമത് .  പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. 

fruits

തണ്ണിമത്തനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ആര്‍ത്തവസമയത്ത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറു വേദന കുറയ്ക്കാനും സഹായിക്കും. 

വിറ്റാമിനുകള്‍‌, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും  ഉപകരിക്കും .

  വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറു വേദന കുറയ്ക്കാനും സഹായിക്കും.

ആർത്തവ വേദന കുറയ്ക്കാനും ഊര്‍ജം പകരാനും സഹായിക്കുന്ന പഴമാണ് ബെറി . വിറ്റാമിനുകള്‍‌, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ആർത്തവ വേദന കുറയാൻ വളരെ സഹായകരമാണ് .

Tags