കഴുത്തിൽ പെർഫ്യൂം ഉപയോഗിക്കുന്ന ശീലമുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്

perfume pack use

സുഗന്ധം പരത്തുന്ന പെർഫ്യൂം പലരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ്. പെർഫ്യൂം വാങ്ങുമ്പോൾ കഴുത്തിലും ചെവിയുടെ പിൻഭാഗത്തുമൊക്കെ സ്പ്രേ ചെയ്യാനാണ് പലരും നിർദ്ദേശിക്കാറുള്ളത്. എന്നാൽ നേർത്ത ചർമ്മമുള്ള ഇത്തരം ഭാഗങ്ങളിൽ പെർഫ്യൂം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

പല പെർഫ്യൂമുകളിലും ഫ്താലേറ്റുകൾ, പാരബെൻസ്, സിന്തറ്റിക മസ്‌കുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹോർമോൺ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ കഴിവുള്ള കെമിക്കലുകളാണ്. അതുകൊണ്ട് തന്നെ ഇവയെ എൻഡോക്രൈൻ-ഡിസ്‌റപ്റ്റിംഗ് കെമിക്കലെന്നാണ് വിളിക്കുന്നത്.

നേർത്ത ചർമ്മമുള്ളയിടമാണ് കഴുത്ത്. ഇതിന് പുറമേ തൈറോയിഡ് ഗ്രന്ഥിയും ഇവിടെ സ്ഥിതി ചെയ്യുന്നു. അതിനാൽ ഇവിടെ പെർഫ്യൂം ഉപയോഗിക്കുമ്പോൾ ഹോർമോൺ അസന്തലുതാവസ്ഥ, തൈറോയിഡ് തടസ്സം, ഉപാചായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ദീർഘകാലമായി ഇവ ഇത്തരത്തിൽ ഉപയോഗിച്ചാൽ സ്തനാർബുദം, പ്രോസ്‌റ്റേറ്റ് കാൻസർ പോലുള്ള ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്ന കാൻസറിന് സാധ്യതയുണ്ടായേക്കാം. ഫോട്ടോസെൻസിറ്റിവിറ്റി, കറുത്ത പാടുകൾ, അലർജി, പിഗ്‌മെന്റേഷൻ എന്നീ ചർമരോഗങ്ങൾക്കും കാരണമായേക്കാം.

കഴുത്തിൽ പെർഫ്യൂം പുരട്ടാതെയിരിക്കുന്നതാണ് നല്ലത്. ദോഷകരമായ സിന്തറ്റിക് കെമിക്കലുകളുകളുള്ള പെർഫ്യൂമുകൾ വിട്ട് ജൈവ പെർഫ്യൂമുകളിലേക്ക് മാറുന്നതും ശരീരത്തിന് നല്ലതാണ്.

Tags