പലർക്കും അറിയാത്ത കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ

പുരുഷ ശേഷി വർദ്ധിക്കാൻ കുരുമുളക് എങ്ങനെ ഉപയോഗിക്കൂ
പുരുഷ ശേഷി വർദ്ധിക്കാൻ കുരുമുളക് എങ്ങനെ ഉപയോഗിക്കൂ

കുരുമുളകിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകൾ, ആന്റി ഓക്‌സിഡന്റുകൾ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മൽ, തൊണ്ടവേദന എന്നിവ കുറയ്ക്കാനും കുരുമുളക് സഹായിക്കും.

ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. കുരുമുളകിലെ പ്രധാന ആൽക്കലോയിഡ് ഘടകങ്ങൾ,  തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തിന് സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ദഹനനാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

tRootC1469263">

കുരുമുളക് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. കറുത്ത കുരുമുളക് ശരീരഭാരം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവ ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി.

എല്ലുകളുടെ ആരോഗ്യം, മുറിവ് ഉണക്കൽ എന്നിവയ്ക്ക് സഹായിക്കുന്ന ധാതുവായ മാംഗനീസിന്റെ നല്ല ഉറവിടമാണ് കുരുമുളക്. ഒരു ടീസ്പൂൺ കുരുമുളകിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന മാംഗനീസിന്റെ (ഡിആർഐ) 16 ശതമാനവും വിറ്റാമിൻ കെയുടെ ഡിആർഐയുടെ 6 ശതമാനവും അടങ്ങിയിട്ടുള്ളതായി വിദ​ഗ്ധർ പറയുന്നു.

കുരുമുളകിന് "കാർമിനേറ്റീവ്" ഗുണങ്ങളുണ്ട്. അതായത് ഇത് വായുവിനെയും മറ്റ് ദഹന പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. കഫ, വാത, പിത്ത എന്നിവയെ ശമിപ്പിക്കാൻ കുരുമുളക് നല്ലതായി കണക്കാക്കപ്പെടുന്നതായി പുരാതന വൈദ്യശാസ്ത്രം സൂചിപ്പിക്കുന്നു.

കുരുമുളകിന്റെ ആരോ​ഗ്യ​ഗുണങ്ങൾ...

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
ദഹനം മെച്ചപ്പെടുത്തുന്നു
വായുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
മൂക്കിലെ തടസ്സം ഇല്ലാതാക്കുന്നു
 രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
 കൊഴുപ്പ് കുറയ്ക്കുന്നു
 കരളിനും ഹൃദയത്തിനും നല്ലത് (കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു)
 അൽഷിമേഴ്സിനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു
 ക്യാൻസർ തടയാനും ചെറുക്കാനും സഹായിക്കുന്നു.
 സന്ധികളിലും കുടലിലുമുള്ള വീക്കം കുറയ്ക്കാൻ പ്രവർത്തിക്കുന്നു.

Tags