വെളുത്തുള്ളിയുടെ തൊലി കളയുന്നത് ഇനി വളരെ ഈസി

വെളുത്തുള്ളിയുടെ തൊലി കളയുന്നത് ഇനി വളരെ ഈസി
garlic
garlic

ഭക്ഷണം ഉണ്ടാക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ അതിനു വേണ്ടിയുളള ചേരുവകൾ ഒരുക്കാനാണ് പലർക്കും മാറി. അതിൽ വെളുത്തുള്ളി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. കാര്യം ഇത്തിരിക്കുഞ്ഞൻ ആണേലും വെളുത്തുള്ളി അല്ലികളുടെ തൊലി കളയുന്നത് വളരെ പാടുള്ള കാര്യമാണ്. എന്നാൽ അതിനൊരു പരിഹാരമാർഗം പറയട്ടെ, ഈ വിദ്യകൾ ട്രൈ ചെയ്തു നോക്കൂ.

tRootC1469263">

വെളുത്തുള്ളി അല്ലിയിൽ കത്തി ഉപയോഗിച്ച് അമർത്താം. ശേഷം തൊലി നീക്കം ചെയ്യാം. വളരെ എളുപ്പമുള്ള ഒരു മാർഗമാണിത്.

വെളുത്തുള്ളി കുറച്ചുനേരം വെയിലത്തു വയ്ക്കാം. ശേഷം അല്ലികൾ ഒരു ബൗളിലെടുത്ത് അടച്ചു വച്ച് നന്നായി കുലുക്കാം. തൊലികൾ വേർപെട്ടു പോകും.

ഒരു ബൗളിൽ വെള്ളമെടുത്ത് നന്നായി തിളപ്പിക്കാം. ഇതിലേയ്ക്ക് വെളുത്തുള്ളിയുടെ അല്ലികൾ ചേർത്ത് കുറച്ചു സമയം മാറ്റി വയ്ക്കാം. ശേഷം തൊലി അടർത്തി കളയാം.

ഓവൻ അല്ലെങ്കിൽ നോൺസ്റ്റിക് പാൻ ചൂടാക്കി മുകളിൽ ഒരു ബൗളിൽ വെളുത്തുള്ളി അല്ലികൾ വയ്ക്കാം. ശേഷം 5 മിനിറ്റ് ചെറുതീയിൽ ചൂടാക്കാം. ഓവൻ ആണെങ്കിൽ 30 സെക്കൻ്റ് സമയം സെറ്റ് ചെയ്ത് വെളുത്തുള്ളി അല്ലികൾ അതിലേയ്ക്കു വയ്ക്കാം. ശേഷം തൊലി നീക്കം ചെയ്യാൻ എളുപ്പമാകും.

ചെറിയ പ്ലാസ്റ്റിക് കവറിനുള്ളിലേയ്ക്ക് വെളുത്തുള്ളി അല്ലികൾ എടുത്ത് കൈകൾക്കിടയിൽ വച്ച് നന്നായി തിരുമ്മാം. ശേഷം കവറിനുള്ളിൽ നിന്ന് അല്ലികൾ എടുത്ത് തൊലി കളയാം.

Tags