കാരറ്റിന്റെ തൊലി കൊണ്ട് ഇവ ചെയ്യാം...

tholi

ക്യാരറ്റിന്‍റെ തൊലി കൊണ്ട് നല്ല ആരോഗ്യപ്രദമായ സ്റ്റോക്ക് തയ്യാറാക്കാവുന്നതാണ്. സൂപ്പിനോ ചോറ് വേവിക്കാനോ കറി തയ്യാറാക്കാനോ എല്ലാമിത് ഉപയോഗിക്കാം. ക്യാരറ്റിന്‍റെ തൊലി അല്‍പം കട്ടിയോടെ ചെത്തിയെടുത്തത് വെള്ളത്തില്‍ അല്‍പം ഉപ്പും ചേര്‍ത്ത് തിളപ്പിച്ചെടുക്കുന്നതാണ് സ്റ്റോക്ക്. ഇതിലെ ഫൈബര്‍ ആണ് ആരോഗ്യത്തിന് ഏറെ പ്രയോജനപ്പെടുക. 

ആദ്യമേ സൂചിപ്പിച്ചുവല്ലോ, ചിലര്‍ ചില പച്ചക്കറികളുടെ തൊലി കൊണ്ട് ചിപ്സോ കൊണ്ടാട്ടമോ എല്ലാം തയ്യാറാക്കുന്നതിനെ കുറിച്ച്. ക്യാരറ്റിന്‍റെ തൊലിയും ഇത്തരത്തില്‍ ചിപ്സ് തയ്യാറാക്കനുപയോഗിക്കാം. ഇഷ്ടപ്പെട്ട സ്പൈസസ് എല്ലാം ചേര്‍ത്ത ശേഷം എയര്‍ ഫ്രൈയില്‍ ബേക്ക് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്.

എന്തെങ്കിലും ആഘോഷങ്ങളുണ്ടാകുമ്പോള്‍ പ്രത്യേകമായി തയ്യാറാക്കുന്ന വിഭവങ്ങള്‍ ഗാര്‍ണിഷ് ചെയ്യുന്നതിനും ക്യാരറ്റിന്‍റെ തൊലിയുപയോഗിക്കാവുന്നതാണ്. പച്ചക്കറി വിഭവങ്ങള്‍ മാത്രമല്ല നോണ്‍- വെജിറ്റേറിയൻ വിഭവങ്ങള്‍ അലങ്കരിക്കുന്നതിനും ഇതുപയോഗിക്കാവുന്നതാണ്. 

ക്യാരറ്റ് തൊലി കൊണ്ട് മധുരമുള്ള, കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന നല്ല കാൻഡിയും തയ്യാറാക്കാവുന്നതാണ്. ഇതിനായി ക്യാരറ്റ് തൊലി അല്‍പം കട്ടിയില്‍ മുറിച്ചെടുത്തത് ഷുഗര്‍ സിറപ്പില്‍ മുക്കി വച്ച ശേഷം ബേക്ക് ചെയ്ത് എടുക്കുകയാണ് വേണ്ടത്. 

ക്യാരറ്റ് തൊലി സ്റ്റോക്ക് തയ്യാറാക്കുന്നത് പോലെ തന്നെ ഇതുവച്ച് സൂപ്പും തയ്യാറാക്കാവുന്നതാണ്. വ്യത്യസ്തമായ വെജിറ്റബിള്‍ സൂപ്പ് പരീക്ഷിക്കണമെങ്കില്‍ ഇതൊന്ന് തയ്യാറാക്കി നോക്കാവുന്നതാണ്. ക്യാരറ്റ് തൊലി കുതിര്‍ത്തുവച്ച നട്ട്സിനൊപ്പം ചേര്‍ത്ത് അരച്ച് തേങ്ങാപ്പാല്‍ ചേര്‍ത്ത് ആണ് സൂപ്പ് തയ്യാറാക്കേണ്ടത്. ബദാമോ കാഷ്യൂവോ എല്ലാം ഇതിനായി എടുക്കാം. സൂപ്പ് പാകമായാല്‍ ഉപ്പോ മറ്റ് സ്പൈസുകളോ ചേര്‍ത്ത് ചൂടോടെ കഴിക്കാം. ഇത് ഒരേസമയം രുചികരവും അതേസമയം ആരോഗ്യകരവുമാണ്. 

ക്യാരറ്റ് തൊലി പൊടിയാക്കി സൂക്ഷിച്ച് വിവിധ വിഭവങ്ങളില്‍ ഫ്ളേവറിന് വേണ്ടി ചേര്‍ക്കാവുന്നതാണ്. ക്യാരറ്റ് തൊലി വെയിലില്‍ നന്നായി ഉണക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഇത് പൊടിച്ച് സൂക്ഷിക്കാം. വിവിധ കറികള്‍, സലാഡുകള്‍, സൂപ്പ്, നൂഡില്‍സ് ഇങ്ങനെയുള്ള വിഭവങ്ങളിലെല്ലാം മേമ്പൊടിയായി ഇത് ചേര്‍ക്കാവുന്നതാണ്.

Tags