പയ്യന്നൂരിൽ പുതിയ കോടതി സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 4 ന്
Apr 3, 2026, 10:30 IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ പുതുതായി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ ഏപ്രില്‍ 4 ന് രാവിലെ 10.15 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ നിര്‍വ്വഹിക്കും.ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
ജസ്റ്റിസ് എ.ബദറുദ്ദീന്‍, ജസ്റ്റിസ്. പി.എം.മനോജ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.ഹൈക്കോടതി രജിസ്ട്രാര്‍ ജി.ഗോപകുമാര്‍, ബി.കരുണാകരന്‍ (ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ, തലശ്ശേരി ), എ.അഷറഫ് ( സബ് ജഡ്ജ് പയ്യന്നൂര്‍)എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
.jpg)


