പാര്‍ക്കിന്‍സണ്‍സ് : ലക്ഷണങ്ങളെ തിരിച്ചറിയാം...

പാര്‍ക്കിന്‍സണ്‍സിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വിറയല്‍ ആണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവാണ് വിറയ്ക്കുന്നത്. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും.
രണ്ട്...
ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞു വരികയാണ് മറ്റൊരു ലക്ഷണം. പേശികൾ ചലിപ്പിക്കുമ്പോൾ അനായാസത നഷ്ടപ്പെടും.
മൂന്ന്...
പേശികളില്‍ വേദന, തോള്‍ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ലക്ഷണങ്ങളാകാം.
നാല്...
നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക. കൈകള്‍ വീശാതെയുള്ള നടത്തം.
അഞ്ച്...
പതിഞ്ഞ ശബ്ദം, ഇമവെട്ടാതിരിക്കുക, കയ്യക്ഷരം മോശമാവുകയും ചെറുതാവുകയും ചെയ്യുക .
ആറ്...
എത്ര നേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ അകാരണമായി ഞെട്ടി എഴുന്നേല്‍ക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
ഏഴ്...
ഭക്ഷണങ്ങളുടേയും മറ്റ് ഗന്ധങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും പാര്‍ക്കിന്‍സണ്‍സിന്‍റെ ലക്ഷണമാകാം. ആഹാരം ഇറക്കുവാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം.
എട്ട്...
പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും. അടുത്ത ആളുകളെ പോലും തിരിച്ചറിയാതെ വരും.
ഒമ്പത്...
വിഷാദം, അമിതമായ ഉത്കണ്ഠ തുടങ്ങിയവയും ഉണ്ടാകാം.