പപ്പായ കഴിച്ചാൽ ​ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

google news
pappaya

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. വിറ്റാമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്. papain എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ. പ‌പ്പായയിലെ നാരുകളുടെ സാനിധ്യം മലബന്ധമകറ്റാനും irritable bowel syndrome കുറ‌യ്ക്കാനും സഹായിക്കുന്നു.

ഭക്ഷണത്തിൽ ധാരാളം പപ്പായ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ഉള്ള lycopene, വൈറ്റമിൻ സി, നാരുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോൽ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ തടയുന്നു. 

കൊളസ്ട്രോൾ ഓക്സിഡൈസ് ചെയ്യുമ്പോൾ, അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കൂടാതെ, പപ്പായയിലെ ഉയർന്ന നാരുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു. പപ്പായയിൽ രണ്ട് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. പപ്പെയ്ൻ, ചിമോപാപൈൻ. രണ്ട് എൻസൈമുകളും പ്രോട്ടീനുകളെ ദഹിപ്പിക്കുന്നു. അതായത് ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

കുറഞ്ഞ കലോറിയും അന്നജം കൊണ്ട് സമ്പന്നവുമായ പപ്പായ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ പപ്പായ ഉത്തമമാണ്. 

പഴം മാത്രമല്ല പപ്പായ വിത്തുകൾ പോലും പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇതിന് ഇടത്തരം ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല. നാരുകൾ കൂടുതലുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു. 

പപ്പായയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളുടെ അംശം കൂടുതലാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യാൻ നാരുകൾ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ബാക്ടീരിയ, വൈറൽ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. 

Tags