ഗുണങ്ങൾ ഏറെയുണ്ട് പപ്പായ കുരുവിന്

pappaya
pappaya

പപ്പായ കുരുവിന്റെ ഗുണങ്ങൾ….
ഒന്ന്

പപ്പായ കഴിക്കുന്നത് പോലെ പപ്പായയുടെ കുരു കഴിക്കുന്നതും അമിത ഭാരം കുറയ്ക്കാൻ സഹായിക്കും. പപ്പായയുടെ കുരുവിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.

രണ്ട്

ശരീരത്തിലുടനീളമുള്ള കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ പപ്പായയിലെ കുരുവിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. കൂടാതെ ഒലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്‌സ് എന്നിവയും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.

tRootC1469263">

മൂന്ന്

ഇവയിൽ വിറ്റാമിൻ സി ധാരാളമായുള്ളതിനാൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ ഗുണം ചെയ്യും. കൂടാതെ ഇവ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യവും മെച്ചപ്പെടുത്തും. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാൻ ഗുണകരമാണ്.

നാല്

ചിലതരം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള കഴിവും പപ്പായ കുരുവിന് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആർത്തവത്തോടനുബന്ധിച്ച് സ്ത്രീകൾ അനുഭവിക്കുന്ന വേദനയെ ലഘൂകരിക്കാനും പപ്പായയുടെ കുരു സഹായിക്കും.

അഞ്ച്

പപ്പായ കുരുവിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Tags