പോഷകസമൃദ്ധമാണ് പപ്പായ, കഴിച്ചാൽ ഗുണങ്ങളേറെ

pappaya
pappaya

അടുക്കളത്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായ പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മസംരക്ഷണത്തിനും ഏറെ ഗുണകരമാണ്.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം എന്നിവ തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ത്വക്കിന്റെ വരള്‍ച്ച കുറയ്ക്കാനും സഹായിക്കും. 

tRootC1469263">

ബീറ്റാ കരോട്ടിന്‍ പോലെയുള്ള ആന്റി ഓക്‌സിഡന്റുകള്‍ പപ്പായയിലുണ്ട്. ഇത് ചര്‍മത്തില്‍ ചുളിവു വീഴുന്നത് തടയും. സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും യുവത്വം തോന്നിപ്പിക്കുകയും ചെയ്യും. ഫ്രൂട്ട് സലാഡോ സ്മൂത്തിയോ ജ്യൂസോ ഒക്കെ ആയി പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് യുവത്വം നിലനിര്‍ത്താന്‍ നല്ലതാണ്.

ജലാംശവും പൊട്ടാസ്യവും പപ്പായയില്‍ ആവോളമുണ്ട്. അതുകൊണ്ടുതന്നെ പഴുത്ത പപ്പായ, വെറുതെ മുറിച്ചോ ജ്യൂസ് ആക്കിയോ കഴിക്കുന്നത് ശരീരത്തിന് ജലാംശം നല്‍കുകയും അതുവഴി ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കുകയും ചെയ്യും.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപെയ്ന്‍ എന്ന എന്‍സൈം, ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായകമാണ്. ഇതിനായി, പഴുത്ത പപ്പായ, നല്ലതുപോലെ കുഴച്ച് മുഖത്ത് പുരട്ടിയ ശേഷം പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം കഴുകി കളയുക. മുഖക്കുരുവിനെ തടയാനും ഇത് നല്ലതാണ്.

Tags