രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ

papaya
papaya

വിറ്റാമിനുകളായ എ, ബി, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ  ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. മലബന്ധം

നാരുകൾ ഉള്ളതിനാൽ രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

tRootC1469263">

2. അമിത വണ്ണം 

കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും  സഹായിക്കും.  

3. രോഗ പ്രതിരോധശേഷി

വിറ്റാമിൻ സി അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

4. ഹൃദയാരോഗ്യം

ഫൈബർ, പൊട്ടാസ്യം, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

5. ബ്ലഡ് ഷുഗർ

പപ്പായയിൽ നാരുകൾ ഉള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
 

Tags