മുഖത്തെ ചുളിവുകളും പാടുകളും മാറ്റാന്‍ പപ്പായ


നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ നിര്‍ജ്ജലീകരണത്തെ തടയാന്‍ ചൂടിനെ തടയാനും ശരീരം തണുപ്പിക്കാനുമൊക്കെ സഹായിക്കും.
വെയിലേറ്റ് മുഖത്തുണ്ടായ കരുവാളിപ്പ് മാറ്റാനും പപ്പായ സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും. ഇതിനായി അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
അതുപോലെ അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്കും സഹായിക്കും. പപ്പായയും തക്കാളിനീരും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകളെ മാറ്റാനായി ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
