പനിക്കൂർക്കയുടെ ​ഗുണങ്ങൾ അറിയാമോ?

google news
sdg


പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക.പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം.

സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള സാദ്ധ്യത കുറയും. കുട്ടികള്‍ക്കുണ്ടാകുന്ന പനി, ചുമ, കഫക്കെട്ട്, നെഞ്ചടപ്പ് ഇതിനെല്ലാം നല്ലാരു പ്രതിവിധിയാണിത്. ഇലയിട്ട് തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും, പനിയും ശമിക്കും.

ചുമയ്ക്കും പനിയ്ക്കും ഇലനീരില്‍ തേനോ കല്‍ക്കണ്ടമോ ചേര്‍ത്ത് നല്കാം. ഇല ഞെരിടി ഉച്ചിയിലും തൊണ്ടയ്ക്കും പുറത്തും നെഞ്ചിലും പുരട്ടുന്നത് നന്ന്. കുട്ടികളെ കുളിപ്പിയ്ക്കുന്ന വെളളത്തില്‍ രണ്ടില ഞെരിടി ചേര്‍ത്താല്‍ പനി വരാതിരിക്കും.

തലയ്ക്ക് തണുപ്പേകാന്‍ എളള് എണ്ണയില്‍ അല്പം പഞ്ചസാരയും പനിക്കൂര്‍ക്കയിലയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ വെച്ച് കുറച്ച് കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതിയാകും.
 

Tags