നിസ്സാരക്കാരൻ അല്ല പനീർ ; അറിയാം ഗുണങ്ങൾ

google news
paneer

ഒന്ന്...

ആദ്യമേ സൂചിപ്പിച്ചത് പോലെ പനീര്‍ നോണ്‍- വെജ് വിഭവങ്ങള്‍ക്ക് പകരമായി കഴിക്കുന്നത് അത് പ്രോട്ടീൻ സമ്പന്നമാണ് എന്നതിനാലാണ്. പ്രോട്ടീൻ ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വെജ്- വിഭവമാണ് പനീര്‍. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഒമ്പത് തരം അമിനോ ആസിഡുകളാണ് പനീറിലുള്ളത്. അത്രമാത്രം ആരോഗ്യകരമെന്ന് ചുരുക്കം.

രണ്ട്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവമാണ് പനീര്‍. പ്രോട്ടീൻ അധികമുള്ളതിനാലും കാര്‍ബോഹൈഡ്രേറ്റ് കുറവായതിനാലുമാണ് ഇത് വെയിറ്റ് ലോസ് ഡയറ്റിന് യോജിക്കുന്നതാകുന്നത്. പനീര്‍ കഴിക്കുന്നത് വിശപ്പിനെ ഒതുക്കാൻ സഹായിക്കുന്നു. ഇത് ഇടയ്ക്ക് വല്ലതും കഴിച്ചുകൊണ്ടിരിക്കുന്ന ശീലത്തില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇതോടെയാണ് പനീര്‍ വെയിറ്റ് ലോസ് ഡയറ്റിലെ മികച്ചൊരു വിഭവമാകുന്നത്.

മൂന്ന്...

നമ്മുടെ എല്ലുകളുടെയും പല്ലിന്‍റെയും പേശികളുടെയും ആരോഗ്യത്തിനും പനീര്‍ വളരെ നല്ലതാണ്. പേശികള്‍ക്ക് നല്ലതാണ് എന്നതിനാലാണ് ബോഡി ബില്‍ഡര്‍മാര്‍ വരെ അവരുടെ ഡയറ്റിലെ പ്രധാന വിഭവമായി പനീറിനെ തെരഞ്ഞെടുക്കുന്നത്.

നാല്...

പ്രമേഹമുള്ളവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് പനീര്‍. പനീറിലുള്ള ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. അതിനാലാണ് പ്രമേഹരോഗികള്‍ പനീര്‍ കഴിക്കണമെന്ന് പറയുന്നത്.

അഞ്ച്...

വൈറ്റമിൻ ബി 12നാല്‍ സമ്പന്നമായതിനാല്‍ പനീര്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ്.

ആറ്...

മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് അകറ്റുന്നതിനും പനീര്‍ സഹായിക്കും. പനീറിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് സന്തോഷം അനുഭവപ്പെടുത്തുന്ന സെറട്ടോണിൻ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു.

Tags