വിളര്‍ച്ചയെ തടയാന്‍ ഇനി ഇത് കഴിച്ചാൽ മതി ..

google news
dry skin


മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. രുചി കൊണ്ട് തന്നെയാണ് ചക്ക എല്ലാവരുടെയും പ്രിയം നേടിയത്. നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയതാണ് ചക്ക. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിങ്ങനെ ശരീരത്തിന് വിവിധാവശ്യങ്ങള്‍ക്കായി വേണ്ടി വരുന്ന പല ഘടകങ്ങളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഇത്തരം ആന്‍റി ഓക്സിഡന്‍‌റുകള്‍ ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നതാണ്. പ്രമേഹ രോഗികള്‍ക്കും ചക്ക കഴിക്കാം. കാരണം ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്.


ചക്കക്കുരുവില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചക്കക്കുരു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

എല്ലുകൾക്കും പേശികൾക്കും ആവശ്യമായ മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്കക്കുരു. അതിനാല്‍ ചക്കക്കുരു കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ചക്കക്കുരുവില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നേടാന്‍ ധൈര്യമായി ചക്കക്കുരു കഴിക്കാം.

 വിളര്‍ച്ച പലരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ്. ചക്കക്കുരുവില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

കലോറി കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചക്കക്കുരു ധൈര്യമായി കഴിക്കാം. കൊഴുപ്പടിയുമെന്ന ഭയവും വേണ്ട. ഏത് ഭക്ഷണമാണെങ്കിലും അമിതമായ അളവില്‍ കഴിക്കുന്നത് നല്ലതല്ല എന്ന് മാത്രം ഓര്‍ക്കുക.

Tags