പ്രമേഹരോഗികള്‍ ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്

diabetes

പലരും പടവലങ്ങ വിരോധികളാണ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പടവലങ്ങയെ വെറുതെ വിടില്ല. തടി കുറയ്‌ക്കാൻ പാടുപെടുന്നവർക്ക് മികച്ച പരിഹാരമാണ് ഈ പച്ചക്കറി. നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ...

താരൻ ശല്യമുണ്ടോ എന്നാൽ പിന്നെ പടവലങ്ങ ഒഴിവാക്കരുത്‌. പടവലങ്ങ നീര് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചു നോക്കൂ പിന്നെ താരൻ ശല്യം ഉണ്ടാകില്ല. തലയോട്ടിയിൽ നല്ല ഒരു മോയിസ്ച്ചറൈസറായി പ്രവർത്തിക്കാൻ പടവലങ്ങ നീരിനു സാധിക്കും. 

ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കും പടവലങ്ങ. പരമ്പരാഗതമായ ഒരു മരുന്നാണെന്നും പറയാം. ശരീരത്തിലെ മാലിന്യങ്ങളെയൊക്കെ നീക്കി ശുദ്ധമാക്കിവെയ്ക്കും.

പടവലങ്ങ പോലെ മെലിയാൻ നിങ്ങളുടെ ഡയറ്റിൽ ഇവ ഉൾപ്പെടുത്തിയാൽ മതി. പടവലങ്ങ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇതിൽ കലോറി കുറവാണ്.

കുട്ടികൾക്കുണ്ടാകുന്ന ദഹന തടസ്സം പരിഹരിക്കാൻ മികച്ച വഴിയാണിത്. ഫൈബർ ധാരാളം അടങ്ങിയ പടവലങ്ങ ഉദരസംബന്ധമായ രോഗവും മലക്കെട്ടും മാറ്റിതരും.

പനി മാറ്റാനുള്ള മരുന്നായും ഇത് ഉപയോഗിക്കാം. ശരീരത്തിന്റെ ചൂട് മാറ്റി നല്ല ആശ്വാസം നൽകും.

ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറ്റാനും ഇതിനു കഴിവുണ്ട്. കഫം, ശ്വാസനേന്ദ്രിയങ്ങൾക്കുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കും.

എല്ലാവരുടെ പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. പടവലങ്ങ കഴിക്കുന്നതിലൂടെ പുതിയ മുടി രൂപപ്പെടാനും മുടി കൊഴിച്ചിൽ കുറയാനും താരൻ പോലുള്ള പ്രശ്‌നങ്ങൾ മാറാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീനാണ് ഇതിനു സഹായിക്കുന്നത്.

കലോറി കുറവും പോഷകങ്ങൾ കൂടിയതുമായ പടവലങ്ങ ആന്റി-ഡയബെറ്റിക്കായി പ്രവർത്തിക്കും. തടി കുറയ്ക്കാൻ കഴിവുള്ള ഇവ പ്രമേഹരോഗികൾക്ക് മികച്ച ഗുണം നൽകും.

നാഡീവ്യൂഹത്തിനുണ്ടാകുന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇവ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്‌ട്രെസ്സ് കുറയ്ക്കുകയും കാർഡിയോവാസ്‌ക്യുലാർ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Tags