പാക്കറ്റ് പാൽ വീണ്ടും വീണ്ടും തിളപ്പിക്കാറുണ്ടോ? ഈ ശീലം ഒഴിവാക്കണോ?
"ഇന്ന് മിക്ക വീടുകളിലെയും അടുക്കളകളിൽ സ്ഥിരസാന്നിധ്യമാണ് പാക്കറ്റ് പാലുകൾ. കവറുകൾ പൊട്ടിച്ച് പാൽ നേരിട്ട് ഉപയോഗിക്കുന്നവരും ഏറെയാണ്. എന്നാൽ പാക്കറ്റ് പാലും നാടൻപാലും തമ്മിൽ ഉപയോഗിക്കുന്ന രീതിയിൽ വലിയൊരു വ്യത്യാസമുണ്ട്. പാക്കറ്റ് പാൽ തിളപ്പിക്കേണ്ടതുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ ഇതാ..."
പാസ്ചറൈസേഷൻ എന്നാൽ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉയർന്ന താപനിലയിൽ നിശ്ചിത സമയത്തേക്ക് പാൽ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവഴി പാൽ കേടുകൂടാതെ ഇരിക്കാനും. അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവഴി സാധിക്കും.
അതിനാൽ തന്നെ പാസ്ചറൈസ് ചെയ്ത പാൽ തിളപ്പിക്കാതെ ഉപയോഗിക്കാൻ സാധിക്കും. ഇതേ പാൽ വീണ്ടും തിളപ്പിച്ചു എന്നത് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല മറിച്ച് അതുവഴി പാലിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട് താനും. കൂടുതൽ നേരം ചൂടാക്കുന്നതിന് അനുസരിച്ച് പാലിന്റെ ഗുണം കൂടുതൽ ഇല്ലാതെയാകുകയാണ് ചെയ്യുന്നത്. അതിനാൽ ചൂട് പാൽ കുടിക്കണം എന്നുണ്ടെങ്കിൽ പാൽ തിളപ്പിക്കേണ്ട ആവശ്യകതയില്ല, ചൂടാക്കിയാൽ മാത്രം മതിയാകും.
.jpg)


