അമിത വണ്ണമാണോ പ്രശ്‍നം? കുറയ്ക്കാനിതാ ചില വഴികൾ...
ഇന്ന് അമിതവണ്ണം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന പ്രശ്‌നമാണ്. സ്ത്രീകളില്‍ അമിതവണ്ണം നിലനില്‍ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. മാനസികമായി മാത്രമല്ല ശാരീരികമായും ഇവ ചിലപ്പോള്‍ തളര്‍ത്തിയെന്നും വരാം. അതുകൊണ്ടുതന്നെ അമിതവണ്ണം കുറയ്‌ക്കേണ്ടതും അനിവാര്യമാണ്.
നമ്മള്‍ ചിലപ്പോള്‍ കളിയാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട്, തിന്നാ ഉറങ്ങാ തിന്നാ ഉറങ്ങാ ഇതുതന്നെ പണിന്ന്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷം നന്നായി കഴിച്ച് അതിനൊത്ത് ശരീരം അനങ്ങി നമ്മള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അമിതവണ്ണം ഉണ്ടാകുവാന്‍ ഇവ കാരണക്കാരാകുന്നു. അതുമാത്രമല്ല, ഇന്നത്തെ ജീവിതശൈലിയും അമിതവണ്ണത്തിന് ഒരു കാരണമാണ്. ഉറക്കമില്ലാത്തതും. വ്യായാമം ഇല്ലാത്തതും, ജംഗ്ഫുഡ്‌സിനെ ആശ്രയിക്കുന്നതുമെല്ലാം നമ്മളുടെ വണ്ണം കൂട്ടുന്നു.ശരീരഭാരം കുറയ്ക്കാൻ പ്രകൃതിദത്തമായ പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ...
ഒന്ന്...
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ കറുവപ്പട്ട കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള അതിന്റെ സ്വാധീനം നിങ്ങളുടെ ശരീരത്തെ ആത്യന്തികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാത്രി കറുവപ്പട്ട ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
രണ്ട്...
നാരുകളാൽ സമ്പന്നമായ നെല്ലിക്ക ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ദഹനത്തെ നിയന്ത്രിക്കുന്നതിനും മികച്ചതാണ്. നെല്ലിക്കയിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്.
മൂന്ന്...
ഗ്രീൻ ടീ വയറിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം ഗ്രീൻ ടീ വയറിന് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, സ്തനാർബുദം എന്നിവയ്ക്കുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാല്...
രാവിലെ ഒന്നോ രണ്ടോ ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് തടിയും വയറും കുറയ്ക്കാൻ സഹായിക്കും. വെള്ളം കുടിക്കുന്നത് വിശപ്പും കലോറിയും കുറയ്ക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും പേശികൾക്ക് അയവ് വരുത്താനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. രക്തചംക്രമണം വർദ്ധിക്കുന്നത് ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയെ പോഷിപ്പിക്കുകയും ചെയ്യും.