ഓവര്‍ തിങ്കിങ് നിങ്ങളെ അലട്ടുന്നുണ്ടോ ? ഇതാ ചില ജാപ്പനീസ് ടെക്‌നിക്കുകള്‍

Does overthinking bother you?  Here are some Japanese techniques
Does overthinking bother you?  Here are some Japanese techniques

ചിന്തകൾ എപ്പോഴും നല്ലത് തന്നെയാണ്. എന്നാൽ ചിന്തകൾ അമിതമായാൽ  അത് ഇത്തിരി പ്രശ്നമാണ്. ചിന്തിച്ച് ചിന്തിച്ച്  കാട് കയറുന്നത് നമ്മളിൽ പലരുടെയും ശീലമാണ് .  അമിതമായ ചിന്ത നിങ്ങളുടെ മാനസികാരോ​ഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഒരു കാര്യത്തെ കുറിച്ച് തന്നെ ദീർഘകാലം ചിന്തിക്കുകയോ, അതിനെ കുറിച്ചാലോചിച്ച് വിഷമിക്കുകയോ ചെയ്യുന്നതാണ്  ഓവര്‍ തിങ്കിങ് എന്ന് ലളിതമായി പറയാം.

ഓവര്‍ തിങ്കിങ് മാനസികാരോ​ഗ്യത്തെ മാത്രമല്ല നമ്മുടെ നിത്യ ജീവിതത്തേയും, സാമൂഹിക ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് സമയവും സമാധാനവും കളയുന്നവരാണ് നിങ്ങളെങ്കിൽ ചില ജാപ്പനീസ് ടെക്‌നിക്കുകള്‍ പരീക്ഷിച്ച് ഇത്തരത്തിലുള്ള അമിതാലോചന അവസാനിപ്പിക്കാം.ചില ജാപ്പനീസ് ടെക്‌നിക്കുകൾ പരീക്ഷിക്കാം .

കൈസെന്‍ (Kaizen)
അമിതമായി ചിന്തിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ജാപ്പനീസ് തത്ത്വചിന്തയാണ് കൈസണ്‍ ടെക്‌നിക്. എല്ലാം ഒറ്റയടിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനുപകരം ചെറുതും കൈകാര്യം ചെയ്യാവുന്നതുമായ മാറ്റങ്ങള്‍ വരുത്താന്‍ കൈസണ്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിൽ ചെറുതും കൈകാര്യം ചെയ്യാവുന്നതുമായ ഘട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, അമിതമായി ചിന്തിക്കുന്നത് കുറയ്ക്കാനാകും.

സാസെന്‍( Zazen)
സെന്‍ ബുദ്ധമതത്തിലെ ധ്യാനത്തിന്റെ ഒരു രൂപമാണ് സാസെന്‍. ശാന്തമായി ഇരിക്കുന്നതും നിങ്ങളുടെ ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഉള്‍പ്പെടുന്നതാണ് സാസെൻ. ചിന്തകള്‍ വിധിയില്ലാതെ വരാനും പോകാനും അനുവദിക്കുന്നു. സാസന്റെ പതിവ് പരിശീലനം നിങ്ങളെ ബോധവും മാനസിക വ്യക്തതയും വികസിപ്പിക്കാന്‍ സഹായിക്കും.

ഗാമന്‍(gaman)
ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതില്‍ ക്ഷമയുടെ മൂല്യം പഠിപ്പിക്കുന്നതാണ് ഗാമന്‍. ക്ഷമയും സഹിഷ്ണുതയുമാണ് ഗാമന്‍ ശീലിപ്പിക്കുന്നത്.

ഇക്കിഗൈ(Ikigai)
ഇക്കിഗൈ എന്ന് വെച്ചാൽ നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥ എന്നാണ്. ‘ജീവിതത്തിലെ ഉദ്ദേശ്യം’ എന്നാണ് ഇക്കിഗൈയുടെ അർഥം. ജീവിതത്തിന് അര്‍ത്ഥവും പൂര്‍ത്തീകരണവും നല്‍കുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ ഈ ജാപ്പനീസ് ആശയം നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
 

Tags