കുടവയർ ഉണ്ടോ? അമിത ഭക്ഷണം മാത്രമല്ല കാരണം


അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് വയർ ചാടുന്നത് എന്നാണ് കരുതുന്നതെങ്കിൽ അതൊരു തെറ്റായ ധാരണയാണ്. കുടവയറിനെ മറ്റ് ചില കാരണങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.
സ്ത്രീകളിൽ പിസിഒസ്
സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ കുടവയറിലേക്ക് നയിച്ചേക്കാം. അടിവയർ വല്ലാതെ കൂടുകയാണെങ്കിൽ അത് പിസിഒസ് ആ
tRootC1469263">കുടവയർ ഉണ്ടോ? അമിത ഭക്ഷണം മാത്രമല്ല കാരണം
കാം.
സ്‌ട്രെസ്
കുടവയറിന് സ്‌ട്രെസ് ഒരു പ്രധാന ഘടകമാണ്. മാനസിക സമ്മർദം കൂടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ അളവ് കൂടുന്നു.
പൗച് പോലെ വയർ ചാടുന്നുവെങ്കിൽ സ്‌ട്രെസ് നിയന്ത്രിക്കാൻ ധ്യാനം, യോഗ പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.

മദ്യപാനം
മദ്യപാനം കുടവയറിലേക്ക് നയിക്കും. മുൻ ഭാഗത്ത് കൊഴുപ്പടിഞ്ഞ് ഒരു കുടം കണക്കെ വയർ തള്ളി നിൽക്കുന്നത് മദ്യപാനം കൊണ്ടാകാം.
സ്ത്രീകളിലെ ആർത്തവവിരാമം
ആർത്തവ വിരാമത്തോട് അടുക്കുമ്പോൾ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതും ഈസ്‌ട്രൊജൻ അളവ് കുറയുന്നതും അടിവയർ ചാടാൻ കാരണമാകുന്നു.
തൈറോയ്ഡ്
തൈറോയ്ഡ് ഹോർമൺ അളവ് കുറയുന്നത് വയർ ചാടാൻ കാരണമാകും. തൊടുമ്പോൾ വളരെ സോഫ്റ്റായി തോന്നുന്ന വിധത്തിൽ വയർ ചാടി വരികയാണെങ്കിൽ ഇതൊന്ന് പരിശോധിക്കാം.