മുഖത്തെ ചുളിവുകളെ അകറ്റാന്‍ ഓട്സ് ഈ രീതിയിൽ ഉപയോഗിക്കൂ

google news
oats

മുഖത്തെ ചു ചുളിവുകളെ തടയാന്‍ ഓട്സ് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകളെ അകറ്റാനും മുഖത്തെ ഇരുണ്ട നിറത്തെ തടയാനും സഹായിക്കും. വിറ്റാമിൻ ഇയും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.  

ഓട്‌സ് പ്രോട്ടീനുകൾ നിറഞ്ഞതാണ്. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ  മുഖത്തെ വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും സഹായിക്കുന്നു. 

ഒന്ന്...

ഒരു ടീസ്പൂണ്‍ ഓട്സിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി  20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. 

oats

രണ്ട്... 

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

മൂന്ന്... 

പകുതി പഴം,  ഒരു ടീസ്പൂണ്‍ ഓട്സ്, ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ ഈ ഗുണം ചെയ്യും.

oats

നാല്...

ഒരു ടേബിൾ സ്പൂൺ കടലമാവ് പൊടി, 1 ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. എല്ലാ തരം ചർമ്മമുള്ളവർക്കും ഈ പാക്ക് ഉപയോ​ഗിക്കാം.

Tags