പോഷകസമൃദ്ധമായ സ്മൂത്തികൾ‌; ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം

Banana-VanillaSmoothie
Banana-VanillaSmoothie

ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. 
ബനാന സ്മൂത്തി

വാഴപ്പഴം, ജെറി, നട്സ്, പാൽ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോ​ഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തിൽ‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു.

tRootC1469263">

പൈനാപ്പിൾ സ്മൂത്തി

ശരീരത്തിന് ഉന്മേ‌ഷദായകവും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിൾ സ്മൂത്തി. മാമ്പഴവും പൈനാപ്പിളും ചേർത്താണ് കൂടുതൽ‌ പേരും പൈനാപ്പിൾ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തിൽ മാമ്പഴം ചേർക്കുന്നത്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

കിവി സ്മൂത്തി

ആൻ്റിഓക്സിഡന്റുകൾ നിറഞ്ഞ പഴവർ​​ഗമാണ് കിവി ഫ്രൂട്ട്. ഇത് എല്ലാ ദിവസും രാവിലെ കഴിക്കുന്നത്, ശരീരത്തിനും നല്ലതാണ്. കിവി സ്മൂത്തിയിൽ പാൽ അധികമായി ചേർക്കുന്നത് ഉത്തമമായിരിക്കും. കിവിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോ​ഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു.

ആപ്പിൾ സ്മൂത്തി

പൊതുവെ, ആപ്പിൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഉത്തമമാണ്. സ്മൂത്തി ഉണ്ടാക്കുന്നതിനായി ആപ്പിൾ വളരെ ചെറിയ കഷ്ണങ്ങളായാണ് മുറിക്കേണ്ടത്. ഇതിലേക്ക് ബദാം, കശുവണ്ടി എന്നിവയും ചേർക്കാവുന്നതാണ്. ആപ്പിൾ സ്മൂത്തി എല്ലാ ദിവസും കഴിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കാനും ചർമ സംരക്ഷണത്തിനും സഹായകമാണ്.

Tags