നിപ : ഭയം വേണ്ട, ജാഗ്രത വേണം

ഇടുക്കി : സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വവ്വാല്‍, പന്നി തുടങ്ങിയവയില്‍ കാണപ്പെടുന്ന വൈറസാണ് നിപ. ഇത് മൃഗങ്ങളില്‍നി് മനുഷ്യരിലേക്ക് പകരാം. വൈറസ് ബാധയുള്ള വവ്വാൽ ,പന്നി എന്നിവയുടെ കാഷ്ഠം,ഉമിനീര്‍,മൂത്രം എന്നിവ കലര്‍ന്ന പാനീയങ്ങൾ , ഇവ കടിച്ച പഴങ്ങൾ കഴിക്കുക തുടങ്ങിയവയിലൂടെ രോഗാണു മനുഷ്യശരീരത്തിലെത്തുന്നു. രോഗാണുബാധിതരായ ആളുകളോട് അടുത്ത് ഇടപെടുകയോ ശരീര ശ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്യുമ്പോഴാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിപ പകരുന്നത്.
പനിയോടുകൂടിയുള്ള ശരീര വേദന,ക്ഷീണം,തൊണ്ടവേദന,ചുമ,ഛര്‍ദ്ദി,ശ്വാസതടസം,ബോധക്ഷയം,അപസ്മാരം, സ്ഥലകാലബോധമില്ലായ്മ, മാനസിക വിഭ്രാന്തി എന്നീ ലക്ഷണങ്ങള്‍ നിപ രോഗബാധയാകാം.
രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍
1. എന്‍ 95 മാസ്‌ക് ശരിയായി ധരിക്കുക.
2. ശാരീരിക അകലം പാലിക്കുക.
3. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയോ ചെയ്യുക..
4. നിലത്തുവീണു കിടക്കുന്നതും, പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങളും പച്ചക്കറികളും തൊടുകയോ,ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക. അത്തരം പദാര്‍ത്ഥങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍തനീ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക.
5. വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എിവയില്‍നിന്ന് ലഭിക്കുന്നതും,തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്നതുമായ കള്ളും മറ്റും ഉപയോഗിക്കാതിരിക്കുക.
6. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
7. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.