രാത്രി കിടക്കുന്നതിന് മുമ്പ് ഏലയ്ക്ക കഴിക്കാം


ദിവസവും നിങ്ങൾ കഴിക്കുന്ന കറികളിലോ അല്ലെങ്കിൽ വെള്ളത്തിലോ അല്ലെങ്കിൽ ചായയിലോ രണ്ട് ഏലയ്ക്ക പൊടിച്ച് ചേർക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുക. ആൻ്റിഓക്‌സിഡൻ്റ്, ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഏലയ്ക്ക വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ്. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഏലയ്ക്ക.
tRootC1469263">ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക കഴിക്കുന്നത് പ്രത്യേകിച്ച് ഗുണം ചെയ്യും. കാരണം ഇത് ദഹനത്തെ സഹായിക്കുന്നു. ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
ഏലം ഒരു സ്വാഭാവിക ദഹന സഹായമായി പ്രവർത്തിക്കുന്നു. ഇത് വയറുവേദന, ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സ്, ഓക്കാനം, ആമാശയത്തിലെ അസ്വസ്ഥതകൾ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധി കൂടിയാണ്.

സമ്മർദ്ദം കുറയ്ക്കാനും മികച്ച ഉറക്കം നൽകാനും സഹായിക്കുന്ന സംയുക്തങ്ങൾ ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഉറക്കമില്ലായ്മയെയും അസ്വസ്ഥതയും പരിഹരിക്കാൻ സഹായകമാണ്.
ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച പ്രതിവിധിയാണെന്ന് പഠനങ്ങൾ പറയുന്നു.
ഏലയ്ക്ക രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിൻ്റെ ആയാസം കുറയ്ക്കാനും സഹായിക്കുന്നു. പതിവായി ഏലയ്ക്ക കഴിക്കുന്നത് കാലക്രമേണ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ചുമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഏലയ്ക്ക വെള്ളം കുടിക്കാവുന്നതാണ്. ഏലയ്ക്കയ്ക്ക് ശ്വാസനാളം വൃത്തിയാക്കാനും രാത്രിയിൽ ശ്വസനം എളുപ്പമാക്കാനും കഴിയും.