വേപ്പ്- തുളസി നീരില്‍ ചേർത്ത് കഴിക്കാം

thulsy
thulsy

1. രോഗ പ്രതിരോധശേഷി 

വേപ്പിനും തുളസിക്കും തേനിനും ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. അതിനാല്‍ വേപ്പ്- തുളസി നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും അണുബാധകള്‍, ജലദോഷം, പനി എന്നിവയ്ക്ക് ആശ്വാസമേകാനും സഹായിക്കും. 

tRootC1469263">

2. കരളിലെ വിഷാംശങ്ങളെ ഇല്ലാതാക്കാന്‍ 

കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വേപ്പ്- തുളസി- തേന്‍ മിശ്രിതം സഹായിക്കും. 

3. ദഹനം 

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. കുടലിലെ മോശം ബാക്ടീരിയകളെ തടയാന്‍ വേപ്പും സഹായിക്കും. തേനും കുടല്‍ മൈക്രോബയോമിന്‍റെ നല്ല ബാലന്‍സ് നിലനിര്‍ത്തുന്നു. അതിനാല്‍ വേപ്പും തുളസിയും ചതച്ച നീരില്‍ കുറച്ച് തേന്‍ കൂടി ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ഗ്യാസ് മൂലം വയറുവീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

4. ശ്വാസകോശത്തിന്‍റെ ആരോഗ്യം 

വേപ്പ്- തുളസി- തേന്‍ എന്നിവയുടെ മിശ്രിതം കഴിക്കുന്നത് ചുമ, ജലദോഷം, ആസ്ത്മ എന്നിവയെ തടയാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. ബ്ലഡ് ഷുഗര്‍ 

രാവിലെ വേപ്പ്- തുളസി നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

6. ചര്‍മ്മം 

ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വേപ്പ്. ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങള്‍ അടങ്ങിയതാണ് തുളസി. മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. അതിനാല്‍ വേപ്പ്- തുളസി- തേന്‍ മിശ്രിതം ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. 

7. വായുടെ ആരോഗ്യം 

വേപ്പും തുളസിയും വായിലെ ബാക്ടീരിയകള ചെറുക്കുകയും മോണയിലെ അണുബാധയും വായ്നാറ്റവും തടയുകയും ചെയ്യും. 

8. സമ്മര്‍ദ്ദം, ഉത്കണ്ഠ

സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ തടയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും വേപ്പ്, തുളസി, തേന്‍ സഹായിക്കും. 

9. ശരീരഭാരം 

വേപ്പ്- തുളസി- തേന്‍ മിശ്രിതം കഴിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

10. ഹൃദയാരോഗ്യം 

കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വേപ്പ്, തുളസി, തേന്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. 

Tags