താളിച്ച കടുക് ആരോഗ്യത്തിന് വിഷമാകുമോ?അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Mustard

ഭക്ഷണത്തിന് രുചിയും സുഗന്ധവും നൽകുന്ന ഏറ്റവും അടിസ്ഥാനപ്പെട്ട അടുക്കള ശീലങ്ങളിൽ ഒന്നാണ് കടുക് താളിക്കൽ. ഇത് സാധാരണ നടപടിയെന്നായി കരുതുന്നുവെങ്കിലും, കടുക് താളിക്കുന്ന വിധം നമ്മുടെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ്.കടുകും ജീരകവും ഉലുവയും ഇഞ്ചിയും വെളുത്തുള്ളിയും ഉണക്കമുളകും കറിവേപ്പിലയുമൊക്കെ ഇത്തരത്തിൽ താളിച്ച്‌ കറിയിലേക്ക്‌ അവസാനം ചേർക്കും. കറിക്ക്‌ രുചിയും മണവും കൂട്ടാൻ മാത്രമല്ല ആരോഗ്യത്തിനും ഇത് വളരെ നല്ലതാണെന്ന് അറിയാമോ?

tRootC1469263">

വെളിച്ചെണ്ണയും കടുകെണ്ണയും നെയ്യും സൂര്യകാന്തി എണ്ണയുമെല്ലാം ഇത്തരത്തിൽ താളിക്കാൻ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ ഉപയോഗിക്കാറുണ്ട്‌. പച്ചക്കറികളിലും പരിപ്പിലും പയറിലുമെല്ലാമുള്ള ചില ഫാറ്റ്‌ സോല്യുബിൾ വൈറ്റമിനുകൾ ശരീരം ശരിയായി വലിച്ചെടുക്കുന്നതിന്‌ കൊഴുപ്പ്‌ ആവശ്യമാണ്‌. താളിക്കുന്ന എണ്ണയും നെയ്യുമെല്ലാം ഇതിന്‌ സഹായിക്കുന്നു. ഇത്തരം വൈറ്റമിനുകൾ ശരിയായി സംസ്‌കരിക്കാനും താളിക്കൽ  ശരീരത്തെ സഹായിക്കും.

താളിക്കുമ്പോൾ ചേർക്കുന്ന കറിവേപ്പില, ജീരകം, ഉലുവ, കടുക്‌ തുടങ്ങിയവയെല്ലാം നിരവധി ഔഷധ ഗുണങ്ങളുള്ളതാണ്‌. മഞ്ഞളിലെ കുർക്കുമിനും കുരുമുളകിലെ പൈപ്പറിനുമൊക്കെ നഷ്ടമാകാതെ കറികളിലെത്താൻ താളിക്കുന്നത് സഹായിക്കും. ശരീരത്തിന്റെ മെറ്റബോളിസത്തെ ഇത്‌ പരിപോഷിപ്പിക്കും.

താളിക്കുമ്പോൾ ഉപയോഗിക്കുന്ന ചേരുവകളും അവയുടെ ആരോഗ്യഗുണങ്ങളും ഇനി പറയുന്നു

1. കടുക്‌
വൈറ്റമിൻ എ, ഇ, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, കാൽസ്യം, മഗ്നീഷ്യം, സെലീനിയം എന്നിവയെല്ലാം കടുകിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ ആന്റി ഇൻഫ്‌ളമേറ്റററി ഗുണങ്ങൾ ആസ്‌മ, റുമാറ്റോയ്‌ഡ്‌ ആർത്രൈറ്റിസ്‌ എന്നിവയ്‌ക്ക്‌ ശമനമുണ്ടാക്കാനും രക്തസമ്മർദ്ധം കുറയ്‌ക്കാനും സഹായിക്കുന്നു. മുടിയെയും ചർമ്മത്തെയും ആരോഗ്യത്തോടെ വയ്‌ക്കാനും ഇത്തരം വൈറ്റമിനുകൾ നല്ലതാണ്‌.

ജീരകത്തിലുള്ള വൈറ്റമിൻ എ, ഇ, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, അയൺ പോലുള്ള അവശ്യ ധാതുക്കൾ എന്നിവയെല്ലാം ദഹനത്തെ മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോൾ കുറയ്‌ക്കുകയും കൊഴുപ്പ്‌ കത്തിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ്‌ കുറയ്‌ക്കുകയും ചെയ്യും.

3. കായം
ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്‌ളമേറ്ററി, ഡൈയൂറെറ്റിക്‌ ഗുണങ്ങളുള്ളതാണ്‌ കായം. ഇതും ദഹനത്തെ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാനും ശ്വാസോച്ഛാസ പ്രശ്‌നങ്ങൾ കുറയ്‌ക്കാനും സഹായിക്കുന്നു.

4. ഉലുവ
കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത്‌ നിയന്ത്രിക്കാനും വയറിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉലുവ നല്ലതാണ്‌.

5. കറിവേപ്പില
ഫൈബർ, കാൽസ്യം, ഫോസ്‌ഫറസ്‌, അയൺ, വൈറ്റമിൻ സി, വൈറ്റമിൻ എ, വൈറ്റമിൻ ബി, വൈറ്റമിൻ ഇ എന്നിവയെല്ലാം കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും അണുബാധകൾ തടയുന്നതിനും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. ഉഴുന്ന്‌, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളക്‌ പൊടി എന്നിവയും ഓരോ കറിയുടെയും ആവശ്യം അനുസരിച്ച്‌ താളിച്ച് ചേർക്കാറുണ്ട്‌.

താളിക്കുമ്പോൾ ഈ ചേരുവകൾ ചേർക്കുന്നതിനും ഒരു പ്രത്യേക  ക്രമമുണ്ട്‌. എണ്ണയോ നെയ്യോ ചൂടായ ശേഷം ആദ്യം കടുകോ ഉഴുന്നോ ആണ്‌ ഇടേണ്ടത്‌. ഇവ പൊട്ടിയാൽ മാത്രമേ ഇവയിലെ ആന്റിഓക്‌സിഡന്റ്‌ ഗുണങ്ങളും ധാതുക്കളും ശരിക്ക്‌ ലഭിക്കൂ. പിന്നീട്‌ ജീരകം ഇട്ട്‌ പൊട്ടിക്കണം. ഇതിന്‌ ശേഷം കായമോ വെളുത്തുള്ളിയോ ചേർക്കാം. ഇതിന്‌ ശേഷം മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക്‌പൊടി പോലുള്ളവ ആവശ്യാനുസരണം ചേർക്കാം. ഇത്രയും ഗുണങ്ങളുണ്ടെന്ന് കരുതി ഒരുപാട് എണ്ണ ചേർത്ത് താളിക്കാൻ നിക്കല്ലേ.
 

Tags