കൂൺ കഴിക്കാറുണ്ടോ? വിഷക്കൂണുകൾ ഒഴിവാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മഴക്കാലത്ത് പറമ്പുകളിലും മരങ്ങളുടെ ചുവട്ടിലും തനിയെ മുളച്ചുപൊന്തുന്ന കൂണുകൾ കൗതുകമുണർത്തുന്ന കാഴ്ചയാണ്. പല നിറങ്ങളിലും ആകൃതികളിലും കാണപ്പെടുന്ന ഇവയിൽ ഭക്ഷ്യയോഗ്യമായവയും വിഷാംശമുള്ളവയും ഉണ്ട്. കാഴ്ചയിൽ ആകർഷകമാണെന്നതുകൊണ്ടോ പരിചിതമാണെന്നതുകൊണ്ടോ ഒരു കൂൺ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പിക്കാനാവില്ല. അതിനാൽ, പ്രകൃതിയിൽ തനിയെ മുളച്ചുപൊന്തുന്ന കൂണുകൾ ശേഖരിച്ച് കഴിക്കുമ്പോൾ അതീവ ജാഗ്രത ആവശ്യമാണ്. കൂണുകളുടെ സവിശേഷതകളും അവയെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കാം.
ലോകത്താകെ 45,000ഓളം ഇനം കൂണുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 2000 ഇനങ്ങൾ മാത്രമേ ഭക്ഷ്യയോഗ്യമായുള്ളൂ. ഇതിൽ നിന്ന് വിഷക്കൂണുകളെ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ് കൂണുകൾ. ഇവയ്ക്ക് കലോറി കുറവാണ്. നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണിവ. കൂടാതെ, ബി വിറ്റാമിനുകൾ, സെലിനിയം, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂണിൽ അടങ്ങിയിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങളിൽ കാണാൻ കഴിയാത്ത ലൈസീൻ, ട്രിപ്പ്റ്റോഫൻ എന്നീ രണ്ട് അമിനോ ആസിഡുകൾ ധാരാളമായി കൂണുകളിലുണ്ട്. എന്നാൽ വിഷക്കൂണുകൾ കഴിക്കുന്നത് ചെറിയ അളവിലാണെങ്കിലും മാരകമായേക്കാം. ഇത് ഭക്ഷ്യവിഷബാധ മുതൽ മരണ കാരണം വരെയാകാം.
വിഷരഹിതമായ കൂണുകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നോക്കാം
വെളുത്ത ചെകിളകളുള്ള കൂണുകൾ പറിക്കുന്നത് ഒഴിവാക്കുക. മാരകമായ പല അമാനിറ്റാ ഇനങ്ങൾക്കും ഈ സ്വഭാവമുണ്ട്.
തണ്ടിൽ തള്ളിനിൽക്കുന്നതോ മോതിരം പോലുള്ളതോ ആയ ഭാഗവും, ചുവട്ടിൽ ഉരുണ്ടതോ സഞ്ചിപോലുള്ളതോ ആയ ഭാഗവും ഉള്ള കൂണുകൾ ഒഴിവാക്കാം. ഇവ കടുത്ത വിഷമുള്ള ഇനങ്ങളുടെ സാധാരണ ലക്ഷണങ്ങളാണ്.
കുടയിലോ തണ്ടിലോ ചുവപ്പ് നിറമുള്ള കൂണുകൾ ഒഴിവാക്കണം. വിഷമുള്ള പല ഇനങ്ങൾക്കും ചുവപ്പ് നിറമുണ്ട്.
ഉറപ്പുള്ളതും, ചതവുകളോ വഴുവഴുപ്പോ ദുർഗന്ധമോ ഇല്ലാത്തതുമായ കൂണുകൾ തിരഞ്ഞെടുക്കുക.
വെള്ള, തവിട്ട്, അല്ലെങ്കിൽ ക്രീം നിറമുള്ള കൂണുകൾ നോക്കി വാങ്ങുക.
കുടകൾ തണ്ടിനോട് ചേർന്ന് അടഞ്ഞതോ ചെറുതായി മാത്രം തുറന്നതോ ആയിരിക്കണം. ചെകിളകൾ ഇറുകിയതും ഇളം നിറമുള്ളതും ആയിരിക്കണം.
കൂൺ മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് പതിനഞ്ച് മിനിറ്റ് വയ്ക്കുക. അപ്പോൾ നീല നിറമാകുന്നത്.
വിഷക്കൂണും മറിച്ച് നിറവ്യത്യാസമില്ലെങ്കിൽ അത് ഭക്ഷ്യയോഗ്യവുമാണ്.
വൃത്തിയായി മുറിച്ച തണ്ടുകളുള്ളതും അഴുകലിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതുമായ കൂണുകൾ തിരഞ്ഞെടുക്കുക.
.jpg)


