മുസംബി ഇഷ്ടമാണോ ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ ..

മുസംബി കൊണ്ട് തിളക്കമുള്ള മുഖം സ്വന്തമാക്കാം
മുസംബി കൊണ്ട് തിളക്കമുള്ള മുഖം സ്വന്തമാക്കാം

 

സൗന്ദര്യ സംരക്ഷണത്തിനും മികച്ച ആരോഗ്യത്തിനും പഴങ്ങളും പച്ചക്കറികളും വളരെ നല്ലതാണ്. നാച്ചുറല്‍ ഷുഗറിന്റെ വലിയൊരു സ്രോതസാണ് പഴങ്ങള്‍. വിറ്റാമിന്‍-സി പോഷകങ്ങളാല്‍ സമ്പന്നമായ ഓറഞ്ച്, മുസംബി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ആരോഗ്യകാര്യത്തിലും രോഗപ്രതിരോധത്തിനും മാത്രമല്ല നിങ്ങളുടെ ചര്‍മ്മത്തിനും സൗന്ദര്യത്തിനും പോലും ഉത്തമം ആണ്. ചര്‍മ്മത്ത പരിപോഷിപ്പിക്കുന്ന അസ്‌കോര്‍ബിക് ആസിഡ് നല്‍കിക്കൊണ്ട് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പ്പാദനത്തെ സമന്വയിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നുണ്ട്.

മധുരനാരങ്ങ എന്നറിയപ്പെടുന്ന മുസംബി ആരോഗ്യഗുണങ്ങളുള്ള വേനല്‍ പഴമാണ്. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, വൈറ്റമിന്‍ എ, സി, ബി 1 എന്നിവയാല്‍ സമ്പുഷ്ടമാണ് മുസംബി. ചര്‍മ്മത്തിന് ആവശ്യമായ എല്ലാ ധാതുക്കളും അടങ്ങിയിട്ടുള്ള പഴമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴത്തില്‍ പോഷകത്തിന്റെ ഗുണങ്ങള്‍ വളരെ ഏറെയാണ്. സ്വാദിഷ്ടമായ ലഘുഭക്ഷണം എന്നതിലുപരി, മുസംബി ധാരാളം ആരോഗ്യ ഗുണങ്ങളുള്ള വേനല്‍ക്കാല പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റകുള്‍ പറയുന്നത്.

തിളക്കമുള്ള ചര്‍മ്മം: ചര്‍മ്മത്തെ ഉറപ്പുള്ളും ശക്തവുമാക്കാനുള്ള കൊളാജന്‍ എന്ന പ്രോട്ടീനുണ്ടാക്കാന്‍ വൈറ്റമിന്‍ സി വളരെ ആവശ്യമാണ്. മൊസാമ്പിയില്‍ വൈറ്റമിന്‍ സി വളരെയധികം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നാരങ്ങയില്‍ ആന്റിഓക്‌സിഡന്റുകള്‍ വളരെ കൂടുതലാണ്, ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചര്‍മ്മ മാറ്റങ്ങളെ ചെറുക്കാന്‍ സഹായിക്കും.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു: മൊസാമ്പിയില്‍ ലിമോണോയിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ചിലത് അര്‍ബുദങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

ദഹനത്തെ സഹായിക്കുന്നു: ദഹനരസങ്ങള്‍, ആസിഡുകള്‍, പിത്തരസം എന്നിവയുടെ സ്രവണം വര്‍ദ്ധിപ്പിച്ച് ദഹനനാളത്തെ ഊര്‍ജ്ജസ്വലമാക്കുന്ന ഫ്ലേവനോയിഡുകളുടെ ഉയര്‍ന്ന ഉറവിടമെന്നതാണ് മൊസാമ്പിയുടെ സവിശേഷത. ആമാശയം ഉണ്ടാക്കുന്ന അസിഡിക് ദഹനരസങ്ങളെ നിര്‍വീര്യമാക്കുകയും വിസര്‍ജ്ജന സംവിധാനത്തിലൂടെ വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് ഇത് ദഹനത്തെ സഹായിക്കുന്നു.

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്തുകൊണ്ട് മൊസാമ്പി നമ്മുടെ ചര്‍മ്മത്തെ മികച്ചതും മുഖക്കുരു രഹിതവുമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആന്റി ബാക്ടീരിയല്‍, ആന്റിഓക്‌സിഡന്റ് കഴിവുകള്‍ ഉള്ളത് കാരണം നമ്മുടെ കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യുന്നു. മൊസമ്പി കഴിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു. മധുരവും പുളിയും കലര്‍ന്ന പഴത്തിന് ബ്ലീച്ചിംഗ്, വാഷിംഗ് ഫലങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ മൊസാമ്പി പ്രേമികള്‍ അത്ഭുതപ്പെടും.

Tags