അറിയാമോ മള്‍ബെറിയുടെ ഈ അത്ഭുത ഗുണങ്ങൾ...

* ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബെറി. മൾബെറിയിലെ ഡയറ്ററി ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും.
* മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്. മൾബെറിയിലടങ്ങിയ ഭക്ഷ്യ നാരുകളാണ് ഇതിന് സഹായിക്കുന്നത്.
* മൾബെറി കഴിക്കുന്നതിലൂടെ രക്തചംക്രമണം നിയന്ത്രണത്തിലാകുന്നു. അയൺ ധാരാളം അടങ്ങിയതിനാൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണം വര്‍ധിപ്പിക്കാൻ മൾബെറി സഹായിക്കുന്നു. വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും.
* മള്‍ബെറിയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
* മൾബെറിയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
* എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. മള്‍ബെറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്.
* പ്രമേഹരോഗികള്‍ക്കും മള്‍ബെറി ധൈര്യമായി കഴിക്കാം. മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
* കാത്സ്യം വളരെ കൂടിയ അളവിൽ മൾബെറിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
* ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മള്‍ബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അകാല വാർധക്യം തടയാന്‍ ഇത് സഹായിക്കും. ഒപ്പം തലമുടി കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും.
* ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. മള്‍ബെറിയില്‍ കലോറി വളരെ കുറവാണ്. മൾബെറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും. ഇത്തരത്തിലും മള്‍ബെറി വണ്ണം കുറയ്ക്കാന്‍ സഹായിക്കും.