സ്ക്രീൻ ടൈം കൂടുതലാണോ? കണ്ണുകൾ രക്ഷിക്കാൻ ഈ പഴങ്ങൾ കഴിക്കൂ...
ഇന്നത്തെ ഡിജിറ്റൽ ജീവിതത്തിൽ ദീർഘനേരം സ്ക്രീനുകൾ നോക്കേണ്ടിവരുന്നത് കണ്ണുകൾക്ക് വലിയ സമ്മർദ്ദമാണ്. ഈ സമ്മർദ്ദവും ക്ഷീണവും കുറച്ച് കാഴ്ചശക്തി സംരക്ഷിക്കാൻ പ്രകൃതിയിൽ തന്നെ മികച്ച മാർഗങ്ങൾ ഉണ്ട്. ധാരാളം പോഷകങ്ങൾ അടങ്ങിയ ചില പഴങ്ങൾ കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ക്ഷീണം കുറയ്ക്കുകയും പ്രായം കൂടുമ്പോൾ കാണുന്ന തിമിരം പോലുള്ള നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഇപ്പോൾ കണ്ണുകൾക്ക് ഏറ്റവും ഗുണകരമായ പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
tRootC1469263">ഓറഞ്ച്പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക മാത്രമല്ല കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റമിൻ സി സഹായിക്കും. ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് നേത്രകലകൾക്ക് സംരക്ഷണമേകും, ലെൻസിനുണ്ടാകുന്ന മൂടൽ തടയാനും ഇത് സഹായിക്കും. ഓക്സീകരണസമ്മർദ്ദം മൂലം ലെൻസ് പ്രോട്ടീനുകള്‍ക്ക് ക്ഷതം സംഭവിക്കുകയും തിമിരമുണ്ടാകുകയും ചെയ്യും. എന്നാൽ വൈറ്റമിൻ സി ഈ ക്ഷതത്തെ സാവധാനത്തിലാക്കും. വൈറ്റമിൻ സി കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ആക്ടാ ഒപ്താൽമോളജിക്കയിൽ 2016ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2019ൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനവും ഇത് ശരിവയ്ക്കുന്നു. ദിവസവും ഒരു ഓറഞ്ചോ നാരകഫലങ്ങൾ അടങ്ങിയ സാലഡോ കഴിക്കാം. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം യോഗർട്, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളും ചേർത്ത് കഴിക്കുന്നത് കണ്ണിന് ആവശ്യമായ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
പപ്പായകണ്ണുകൾ ഇടയ്ക്കിടെ ക്ഷീണം തോന്നാറുണ്ടോ? കണ്ണുകൾ വരളുകയോ ചൊറിച്ചിൽ അനുഭവപ്പെടുകയോ ചെയ്യാറുണ്ടോ? കണ്ണുകളുടെ വരൾച്ച തടയാനും കണ്ണിനുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാനും പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. പപ്പായയിൽ വൈറ്റമിൻ എ, മറ്റ് കരോട്ടിനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി ഫൈറ്റോ നൂട്രിയന്റുകൾ, ഇവയുമുണ്ട്. കരോട്ടിനോയ്ഡുകൾ റെറ്റിനയുടെയും കണ്ണിലെ ലെൻസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. കണ്ണിലെ കലകളെ (ടിഷ്യു)യും ഇത് സംരക്ഷിക്കും. പപ്പായയിൽ ല്വൂട്ടിൻ, സീസാന്തിൻ തുടങ്ങിയ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. പപ്പായയിൽ അടങ്ങിയ പോഷകങ്ങൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഓക്സീകരണ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും സ്മൂത്തി ആക്കിയും നാരങ്ങയോടും ചിയ സീഡിനുമൊപ്പം ചേർത്തും പപ്പായ കഴിക്കാം.
.jpg)


