വായ്‌നാറ്റം അകറ്റാൻ മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

mouthwash

വായയുടെ ശുചിത്വവും ആരോഗ്യവും സംരക്ഷിക്കാൻ മൗത്ത് വാഷുകൾ പതിവായി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. വായ്നാറ്റം പോലുള്ള അസ്വസ്ഥതകൾ ഒഴിവാക്കുന്നതിനും വായയ്ക്ക് പുത്തൻ ഉന്മേഷം നൽകുന്നതിനും പലരും ഇവയെയാണ് ആശ്രയിക്കുന്നത്. വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ മൗത്ത് വാഷുകൾക്ക് കഴിയുമെങ്കിലും, ഇവയുടെ സ്ഥിരമായ ഉപയോഗത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർക്ക് ചില പ്രധാന മുന്നറിയിപ്പുകൾ നൽകാനുണ്ട്.

മൗത്ത് വാഷുകൾ ഉപയോഗിക്കുന്നതിലൂടെ വായ്‌നാറ്റം ഇല്ലാതാകുന്നുണ്ട്. എന്നാൽ ഇത് താത്കാലികമാണ് എന്നതാണ് വസ്തുത. പക്ഷേ ഇവ നശിപ്പിക്കുന്ന ബാക്ടീരിയകളിൽ നമുക്ക് ആവശ്യമുള്ള ബാക്ടീരിയകളും ഉൾപ്പെടുമെന്ന് അറിയാമോ?

വായ് നാറ്റമുണ്ടാകുന്നത് എങ്ങനെയാണ്? വായിലുണ്ടാകുന്ന വൃത്തിയില്ലായ്മയെ തുടർന്ന് അണുബാധ ഉണ്ടാകുന്നതാണ് വായ്‌നാറ്റം ഉണ്ടാകാനുള്ള മുഖ്യ കാരണം. എന്നാൽ മൗത്ത് വാഷുകൾ ഉപയോ​ഗിക്കുന്നതിലൂടെ ഓറൽ മൈക്രോബയോം നശിക്കാനിടയുണ്ട്. ഈ ഓറൽ മൈക്രോബയോം കുടിലന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നിർജ്ജലീകരണവുമായി ബന്ധപ്പെട്ടും ഇവയുടെ പ്രവർത്തനങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.

ഓറൽ മൈക്രോബയോം എന്നാൽ വായിലുള്ള ബാക്ടീരിയ, ഫംഗസ്, മൈക്രോപ്ലാസ്മ, പ്രോട്ടോസോവ, വൈറസ് എന്നിങ്ങനെയുള്ള സൂക്ഷ്മാണുക്കളാണ്. വായ ശുചിയാണെങ്കിൽ ഇവയുടെ ആരോഗ്യം മെച്ചപ്പെടും, നിലനിൽപ്പും ഉണ്ടാകും. മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം എന്ത് ചെയ്യാം? ഓറൽ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കുന്ന ഓറൽ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ഉത്തമം.

സ്ഥിരമായി മൗത്ത് വാഷുകൾ ഉപയോ​ഗിക്കുന്നത് ഓറൽ മൈക്രോബയോമിനെ ഇല്ലാതാക്കും. ഇവ ഇല്ലാതാകുന്നത് കുടലിനെ പ്രതികൂലമായി ബാധിക്കും. കുടലിന്റെ ആരോഗ്യപ്രശ്‌നവും വായ്‌നാറ്റത്തിന് കാരണമാകും. വായ്‌നാറ്റം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാം. ഉമിനീര് ഉത്പാദനത്തെ ഇത് വേഗത്തിലാക്കും. വായ കഴുകുന്നതും ഒരു ശീലമാക്കാം.

Tags