വായ്പ്പുണ്ണ് മാറാൻ വീട്ടിൽ തന്നെ ഉണ്ട് പരിഹാരം

google news
 Mouth Ulcers


ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പലരുടെയും ധാരണ. എന്നാൽ പോഷകങ്ങളുടെ കലവറയായ ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പക്ഷെ, ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോ​ഗിക്കുന്നു എന്നതിലാണ് കാര്യം.‌ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്ത് ഫ്രഞ്ച്ഫ്രൈസ് ആയി കഴിക്കുമ്പോൾ അതിന്റെ ഗ്ലൈസെമിക് ലോഡ് കൂടുകയും അനാരോ​ഗ്യകരമാകുകയും ചെയ്യും. അതേസമയം, ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകൾക്കൊപ്പമോ ഉപയോഗിച്ചാൽ നല്ലതാണ്.  മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സി‌യും അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. 
 

വായ്പ്പുണ്ണ്‍ ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് രോഗം സുഖപ്പെടുത്താൻ സഹായിക്കും. അതുപോലെ ശരീരത്തിൽ പൊള്ളലേറ്റ ഭാഗത്ത് ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി വെക്കുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് മുറിവുകൾ, പൊള്ളലുകൾ, ഉളുക്ക്, ത്വക് രോഗങ്ങൾ, അൾസർ, പ്രൊസ്റ്റേറ്റ് കാൻസർ,ഗർഭാശയ കാൻസർ എന്നിവയ്ക്ക് ആശ്വാസം നൽകും.

ധാരാളം ഊർജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷണമായതിനാൽ വയറിളക്കം ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. എളുപ്പത്തിൽ ദഹനം സാധ്യമാവുകയും ചെയ്യും. എന്നാൽ ഉരുളക്കിഴങ്ങ് ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോൾ വയറിളക്കം കൂടുതൽ വഷളാക്കിയേക്കാം.

വിറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയ്ക്ക് പുറമേ കാരറ്റെനോയിഡ്സ് എന്ന ഘടകം കൂടി ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിനും ആന്തരാവയവങ്ങൾക്കും ഗുണം ചെയ്യും. പക്ഷെ പ്രമേഹ രോഗികൾക്കും മറ്റും ഉരുളക്കിഴങ്ങ് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇക്കൂട്ടർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

തലച്ചോറിന്‍റെ സുഗമമായ പ്രവർത്തനത്തിന് ഗ്ലൂക്കോസ്, ഓക്സിജൻ, വിറ്റമിൻ ബി കോപ്ലക്സ്, ചില ഹോർമോണുകൾ, അമിനോ ആസിഡുകൾ, ഒമേഗ-3 എന്നിവ ആവശ്യമാണ്‌. ഉരുളക്കിഴങ്ങിൽ മേൽപ്പറഞ്ഞവയിൽ പലതും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.വിറ്റമിൻ സി, പൊട്ടാസ്യം, വിറ്റമിൻ ബി6 എന്നിവയുടെ സാന്നിധ്യവും എളുപ്പം ദാഹിക്കുന്ന സ്വഭാവവും മൂലം ആമാശയത്തിലെയും കുടലുകളിലെയും നീർക്കെട്ട് തടയാൻ ഉരുളക്കിഴങ്ങിന് സാധിക്കും.

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ വാതരോഗങ്ങളെ തടയാനും ആശ്വാസം നൽകാനും സഹായകമാണ്. ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം വാതരോഗങ്ങൾ ശമിപ്പിക്കാനായി ഉപയോഗിക്കുന്ന ശീലവും നമ്മുടെ നാട്ടിലുണ്ട്. പക്ഷെ കാർബോഹൈഡ്രേറ്റ് അളവ് കൂടുതലായതിനാൽ ചിലരിൽ വാതരോഗങ്ങൾ മൂർച്ഛിക്കാനും ഉരുളക്കിഴങ്ങ് കാരണമാവുന്നുണ്ട്.

Tags