അമ്മമാരുടെ ശ്രദ്ധയ്ക്ക്; ഈ പഴങ്ങൾ കുഞ്ഞുങ്ങൾക്ക് മാത്രമല്ല, നിങ്ങൾക്കും നല്ലതല്ല


കുഞ്ഞിന്റെ വളർച്ചക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. അതുകൊണ്ട് തന്നെ മുലപ്പാൽ നൽകുന്ന അമ്മ ഭക്ഷണത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണം. അതിനായി ചില പഴങ്ങളൊക്കെ ഒഴിവാവാക്കണം.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. ആരോഗ്യം നൽകുന്നതാണെങ്കിലും അത് ചിലപ്പോൾ നിങ്ങളിലും കുഞ്ഞിലും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. ഇത് കുഞ്ഞുങ്ങളിൽ ദഹന പ്രശ്‌നമോ വയറു വേദനയോ ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു.
tRootC1469263">പൈനാപ്പിൾ
ഇത് കുഞ്ഞിന്റെ വയറിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ പൂർണമായും ഒഴിവാക്കേണ്ട പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ. അത് അമ്മക്കും കുഞ്ഞിനും വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നു.

സ്‌ട്രോബെറി
ഇത് കുഞ്ഞിന്റെ വയറ്റിൽ അസിഡിറ്റി ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത് കുഞ്ഞുങ്ങളിൽ അവരുടെ സ്മാർട്‌നസ് കുറയ്ക്കുകയും അലസതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളിൽ പരിഹാരം കാണുന്നതിന് വേണ്ടി സ്‌ട്രോബെറി പൂർണമായും ഒഴിവാക്കുക. ഇത് നിങ്ങളുടെ കുഞ്ഞിനും നിങ്ങൾക്കും അസിഡിറ്റി ഉണ്ടാക്കുന്നതിൽ നിന്ന് പരിഹാരം കാണുന്നു.
പച്ചക്കറികൾ
ബ്രോക്കോളി, കോളിഫ്‌ലവർ, കാബേജ്, കുരുമുളക്, വെള്ളരിക്ക തുടങ്ങിയവയെല്ലാം തന്നെ ഗ്യാസ് ഉണ്ടാക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് പെട്ടെന്നാണ് ഗ്യാസ് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇവ മുലയൂട്ടുന്നവരിൽ ഉണ്ടാക്കുന്ന വയറുവേദനയും മറ്റും വർദ്ധിപ്പിക്കും.